Post Category
*വയനാട് ഉത്സവ്* *എന്‍ ഊരില്‍ 13 വരെ നീട്ടി*
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വയനാട് വിനോദ സഞ്ചാരമേഖലയുടെ ഉണര്‍വ്വിനായി അരങ്ങേറുന്ന വയനാട് ഉത്സവ് എന്‍ ഊരില്‍ ഒക്ടോബര്‍ 13 വരെ നീട്ടി. രാവിലെ 9 മുതല്‍ വൈകീട്ട് 7 വരെയാണ് വയനാട് ഉത്സവ് പ്രത്യേക പരിപാടികള്‍ വൈത്തിരിയിലെ എന്‍ ഊരില്‍ അരങ്ങേറുക. പരമ്പരാഗത അനുഷ്ഠാനകലകളുടെ അവതരണം, ഭക്ഷ്യമേള, കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം വിപണനം എന്നിങ്ങനെ വൈവിധ്യങ്ങളായ പരിപാടികളാണ് വയനാട് ഉത്സവിന്റെ ഭാഗമായി നടക്കുന്നത്.
date
- Log in to post comments