*ലോക കാഴ്ച ദിനാചരണം* *പോസ്റ്റര്‍ പ്രദര്‍ശനയും പരിശോധന ക്യാമ്പും സംഘടിപ്പിച്ചു*
ലോക കാഴ്ച ദിനാചരണത്തിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ ഹൈസ്‌കൂളില്‍ ജില്ലാതല ഉദ്ഘാടനവും പോസ്റ്റര്‍ പ്രദര്‍ശനം- നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേശ് നിര്‍വഹിച്ചു. കുട്ടികളെ, നിങ്ങളുടെ കണ്ണുകളെ സ്‌നേഹിക്കൂ എന്ന വിഷയത്തില്‍ ജില്ലാ മെഡിക്കല്‍ കോളേജ് ഒപ്‌റ്റോമെട്രിസ്റ്റ് വാണി ഷാജു ക്ലാസ്സ് എടുത്തു. മെഡിക്കല്‍ കോളേജ് ഒഫ്താല്‍മോളജിസ്റ്റ് ഡോ ധന്യയുടെ നേതൃത്വത്തില്‍ നേത്ര പരിശോധനാ ക്യാമ്പും ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ബോധവത്ക്കരണ പോസ്റ്റര്‍ പ്രദര്‍ശനവും നടന്നു. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച പോസ്റ്റര്‍ രചനാ മത്സര വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഷാമില ജുനൈസ് അധ്യക്ഷയായ പരിപാടിയില്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പ്രജിത, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ സമീഹ സൈതലവി, എന്‍.പി.സി.ബി ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ പ്രിയ സേനന്‍, ചെതലയം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ ഷൈനി മാത്യു, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, അസംപ്ഷന്‍ ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബിനു തോമസ്, ജില്ലാ ഒഫ്താല്‍മിക് കോ-ഓര്‍ഡിനേറ്റര്‍ കെ. മനോജ് കുമാര്‍, സീനിയര്‍ ഒപ്‌റ്റോമെട്രിസ്റ്റ് സലീം അയാത്ത്, നയനാമൃതം സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ അനഘ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
- Log in to post comments