*ഉപജില്ലാ സ്‌കൂള്‍ കലോത്സവം* *സംഘാടക സമിതി രൂപീകരിച്ചു*
അമ്പലവയല്‍ ഗവ വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നവംബര്‍ 6, 7,8 തിയതികളില്‍ നടക്കുന്ന സുല്‍ത്താന്‍ ബത്തേരി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സംഘാടക രൂപീകരിച്ചു. അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ഹസ്സത്ത് ചെയര്‍ പേഴ്‌സണും സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി.ജി സുഷമ കണ്‍വീനറും എ.ഇ.ഒ ബി.ജെ ഷിജിത ട്രഷറാറുമായാണ് സമിതി രൂപീകരിച്ചത്. സംഘാടക സമിതി യോഗം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീതാവിജയന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഇ. കെ ജോണി അധ്യക്ഷനായ യോഗത്തില്‍ അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഷമീര്‍, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അനീഷ് പി.ബി നായര്‍, ഗ്രാമപഞ്ചായത്ത് അംഗം എം.യു ജോര്‍ജ്, എസ്.എം.സി ചെയര്‍മാന്‍ അനില്‍ പ്രമോദ്, സ്ഥാപന മേധാവികളായ സി. വി നാസര്‍, പി.ബി ബിജു, സ്റ്റാഫ് സെക്രട്ടറി വി ഗാഥ എന്നിവര്‍ സംസാരിച്ചു.
- Log in to post comments