Skip to main content

*വയനാട് ഉത്സവ്**കാരാപ്പുഴയില്‍ ജനത്തിരക്കേറി*

 

 

വയനാട് വിനോദ സഞ്ചാരമേഖലയുടെ ഉണര്‍വ്വിനായി അരങ്ങേറുന്ന വയനാട് ഉത്സവില്‍ കാരാപ്പുഴയില്‍ ജനത്തിരക്കേറി. വൈകീട്ട് നിരവധി പേരാണ് വിവിധ കലാപരിപാടിള്‍ ആസ്വദിക്കാനെത്തുന്നത്. പൂജ അവധി ദിവസങ്ങളിലും കൂടുതല്‍ സഞ്ചാരികളെത്തും. കാരാപ്പുഴയില്‍ വെളളിയാഴ്ച വൈകീട്ട് 5.30 മുതല്‍ ശ്രീഹരി അവതരിപ്പിക്കുന്ന ഡി.ജെ വിത്ത് ലിക്വിഡ് ഡ്രംസ്, ചെണ്ട വാദ്യം. ഒക്‌ടോബര്‍ 12 ന്

വൈകീട്ട് 5.30-7.30 വയലിന്‍ ഫ്യൂഷന്‍ഷോ  ശ്രീരാജ് സുന്ദര്‍ അവതരിപ്പിക്കും.

13 ന് വൈകീട്ട് 5.30-8.00 കോട്ടയം മ്യൂസിക്കല്‍ പെര്‍ഫോമന്‍സ് അരങ്ങേറും.  വൈകീട്ട് 5.30 മുതല്‍ ഇവിടേക്ക് പ്രവേശനം സൗജന്യമാണ്.

 

date