*ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍: കായികക്ഷമതാപരീക്ഷ*
വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (എന്‍.സി.എ-വിശ്വകര്‍മ്മ, ബൈ ട്രാന്‍സ്ഫര്‍) തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ മാറ്റിവെച്ച ശാരീരിക അളവെടുപ്പും കായികക്ഷമതാപരീക്ഷയും ഒക്ടോബര്‍ 15 മുതല്‍ വിവിധ ജില്ലകളില്‍ വച്ച് നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ പ്രൊഫൈലില്‍ നിന്ന് പുതിയ അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യേണ്ടതും അഡ്മിഷന്‍ ടിക്കറ്റിലെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിച്ച് അനുവദിക്കപ്പെട്ട കേന്ദ്രത്തില്‍ നിര്‍ദ്ദിഷ്ട തീയതിയിലും സമയത്തും അഡ്മിഷന്‍ ടിക്കറ്റ,് അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖ, നിശ്ചിത മാതൃകയിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ആവശ്യമായ മറ്റ് പ്രമാണങ്ങള്‍ എന്നിവ സഹിതം ഹാജരാകണം. ഏതെങ്കിലും പരിശീലന കേന്ദ്രത്തിന്റെ പേരോ ലോഗോയോ പതിച്ച വസ്ത്രങ്ങള്‍ ധരിച്ച ഉദ്യോഗാര്‍ത്ഥികളെ കായിക ക്ഷമത പരീക്ഷയില്‍ പങ്കെടുക്കാന്‍ അനുവദിക്കുകയില്ല എന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
- Log in to post comments