Post Category
പാൽ ഗുണനിലവാരബോധവൽക്കരണപരിപാടി
പാൽ ഗുണനിലവാരബോധവൽക്കരണപരിപാടി
കോട്ടയം: ക്ഷീരവികസനവകുപ്പ് കോട്ടയം ജില്ല ഗുണനിയന്ത്രണയുണിറ്റിന്റേയും പൊങ്ങന്താനം ക്ഷീരോൽപാദക സഹകരണസംഘത്തിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ ഒക്‌ടോബർ 14ന് രാവിലെ 10.30 മുതൽ പൊങ്ങന്താനം കൂടത്തിങ്കൽ ബിൽഡിംഗിൽ വെച്ച് പാൽ ഗുണനിലവാരബോധവൽക്കരണപരിപാടി സംഘടിപ്പിക്കുന്നു. പരിപാടിയിൽ പാലിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനും മെച്ചപ്പെട്ട വില ഉൽപാദകർക്ക് ലഭിക്കുന്നതിനുമുള്ള ശാസ്ത്രീയ വശങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തും.
വാകത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്യും. മാടപ്പള്ളി ബ്‌ളോക്ക് പഞ്ചായത്തംഗം സൈനാ തോമസ് അധ്യക്ഷത വഹിക്കും. ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി. ആർ ശാരദ. പദ്ധതി വിശദീകരണം നടത്തും.
date
- Log in to post comments