Skip to main content

കാഴ്ചാദിനം ആചരിച്ചു

കാഴ്ചാദിനം ആചരിച്ചു

കോട്ടയം: ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളത്തിന്റെയും നേതൃത്വത്തിൽ ജില്ലാതല കാഴ്ചാദിന പരിപാടി കുമരകത്ത് സംഘടിപ്പിച്ചു. കുമരകം സാംസ്‌കാരികനിലയിൽ നടന്ന ചടങ്ങ് ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ ഉദ്ഘാടനം ചെയ്തു. കുമരകം ഗ്രാമ പഞ്ചയാത്ത് പ്രസിഡന്റ് ധന്യ സാബു അധ്യക്ഷത വഹിച്ചു. കണ്ണുകൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി മൊബൈൽ ഫോൺ, കമ്പ്യൂട്ടർ, ടെലിവിഷൻ തുടങ്ങിയവയുടെ മുന്നിൽ കുട്ടികൾ സമയം ചെലവഴിക്കുന്നത് കുറയ്ക്കാൻ മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ പറഞ്ഞു.  ആരോഗ്യ കേരളം  പ്രോഗ്രാം മാനേജർ,  ഡോ. വ്യാസ് സുകുമാരൻ വിഷയാവതരണം നടത്തി. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ  ബിൻസി ടി.കെ,  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം. ബിന്നു, ബ്ലോക്ക് പഞ്ചായത്ത്  ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കവിത ലാലു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  വി.കെ. ജോഷി, ഗ്രാമ പഞ്ചായത്ത് ആരോഗ്യ  സ്ഥിരം സമതി അധ്യക്ഷ  ശ്രീജ സുരേഷ്, ബ്ലോക്ക് പഞ്ചായത്തംഗം  മേഖല ജോസഫ്, ഗ്രാമ പഞ്ചായത്തംഗം  ദിവ്യ ദാമോധരൻ, മെഡിക്കൽ ഓഫിസർ ഡോ. റോസ്ലിൻ ജോസഫ്,  ജില്ലാ ഓഫ്താൽമിക് കോഓർഡിനേറ്റർ  മിനിമോൾ പി ഉലഹന്നാൻ, ജില്ലാ മാസ് മീഡിയ ഓഫിസർ ഡോമി ജെ, ആശുപത്രി വികസന സമിതി അംഗം ടോണി തോമസ്  തുടങ്ങിയവർ സംസാരിച്ചു.

date