സംഘാടകസമിതി പിരിച്ചുവിട്ടു
നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂൾ ആതിഥേയരായ 39-മത് സംസ്ഥാന സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂൾ കായികമേളയുടെ സംഘാടക സമിതി പിരിച്ചു വിട്ടു. പിരിച്ചുവിടൽ യോഗം സംഘാടക സമിതി വർക്കിങ് ചെയർപേഴ്‌സണും നെടുമങ്ങാട് നഗരസഭ ചെയർപേഴ്‌സണുമായ സി.എസ് ശ്രീജ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ നെടുമങ്ങാട് നഗരസഭയിലെ വിവിധ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്മാർ, ടി.എച്ച്.എസ.്‌വാർഡ്.കൗൺസിലർ ബിജു.എൻ, മറ്റ് കൗൺസിലർമാർ എന്നിവരും പങ്കെടുത്തു. കായികമേളയുടെ വരവ്-ചെലവ് കണക്കുകൾ ട്രഷറർ അരുൺ കുമാർ എസ്.ആർ അവതരിപ്പിച്ചു.
2023 ഒക്ടോബർ 9നാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ ചെയർമാനായും നെടുമങ്ങാട് നഗരസഭ ചെയർ പേഴ്‌സൺ സി.എസ് ശ്രീജ വർക്കിങ് ചെയർപേഴ്‌സണായുമായി സംഘാടക സമിതി രൂപീകരിച്ചത്. 2024 ജനുവരി 12 മുതൽ 14 വരെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലായിരുന്നു ടെക്‌നിക്കൽ ഹൈസ്‌കൂൾ കായികമേള നടന്നത്.
- Log in to post comments