Skip to main content

പ്രീ-പ്രൈമിറി ടീച്ചർ അഭിമുഖം

നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിന്റെ കീഴിൽ പ്രവർത്തിക്കുന്ന വ്‌ളാവെട്ടി മോഡൽ പ്രീ സ്‌കൂളിൽ പ്രീ-പ്രൈമറി അധ്യാപക തസ്തികയിൽ അഭിമുഖം നടത്തുന്നു. ഒക്ടോബർ 22 രാവിലെ 10.30ന് നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിൽവെച്ചാണ് അഭിമുഖം.

എസ്.എസ്.എൽ.സി പാസ്, പി.പി.റ്റി.റ്റി.സി അല്ലെങ്കിൽ റ്റി.റ്റി.സി എന്നിവയാണ് യോഗ്യത. പ്രായപരിധി 20നും 45നും ഇടയിൽ. പ്രതിമാസം 12,500 രൂപ ഓണറേറിയമായി ലഭിക്കും.

പട്ടികവർഗവിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയും അധ്യാപന നൈപുണ്യവും മികവുമുള്ള ഉദ്യോഗാർത്ഥികൾക്ക് വെയിറ്റേജ് മാർക്ക് ലഭിക്കും. സ്‌കൂൾ സ്ഥിതിചെയ്യുന്ന മേഖലയിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണനയുണ്ടായിരിക്കുമെന്ന് പ്രൊജക്ട് ഓഫീസർ അറിയിച്ചു.

date