എ പ്ലസ് ഗ്രേഡുള്ള ഹരിതസ്ഥാപനമായി മാറി
മാലിന്യ മുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്നിക്ക് കോളേജ് എ പ്ലസ് ഗ്രേഡുള്ള ഹരിത സ്ഥാപനമായി. ഹരിത കേരള മിഷന്റെയും നഗരസഭയുടെയും നേതൃത്വത്തിൽ നടത്തിയ മൂല്യനിർണയത്തിന്റെ ഭാഗമായാണ് ലഭിച്ചത്. മാലിന്യ സംസ്കരണത്തിലെ വിടവുകൾ കണ്ടെത്തി മാർഗ്ഗ നിർദ്ദേശങ്ങൾക്കനുസരിച്ച് കരിയില സംഭരണി, തുമ്പൂർമൂഴി പ്ലാന്റ്, മാലിന്യം വേർതിരിച്ച് ശേഖരിക്കുന്നതിനുള്ള ബിന്നുകൾ, ബോട്ടിൽ ബൂത്തുകൾ മുതലായവ സ്ഥാപിച്ചു. തിരുവനന്തപുരം നഗരസഭയുടെയും സർവീസ് സംഘടനകൾ, വിദ്യാർഥി യൂണിയൻ എൻ.എസ്.എസ്, എൻ.സി.സി എന്നിവയുടെയും നേതൃത്വത്തിലുള്ള സന്നദ്ധ പ്രവർത്തനങ്ങളിലൂടെയുമാണ് പോളിടെക്നിക്ക് ഈ നേട്ടമുണ്ടാക്കിയത്. വട്ടിയൂർക്കാവ് പോളിടെക്നിക്കിൽ നടന്ന ചടങ്ങിൽ വി.കെ പ്രശാന്ത് എം.എൽ.എ സാക്ഷ്യപത്രം സമ്മാനിച്ചു. പ്രിൻസിപ്പൽ ബീന എൽ.എസ്., ഹരിത കലാലയം നോഡൽ ഓഫീസർ ഷാജഹാൻ എ., എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഉണ്ണികൃഷ്ണൻ പി., വിദ്യാർഥി യൂണിയൻ ചെയർമാൻ ആഷിഷ് എന്നിവർ ചേർന്ന് സാക്ഷ്യപത്രം ഏറ്റുവാങ്ങി.
പി.എൻ.എക്‌സ്. 4693/2024
- Log in to post comments