Skip to main content

ബിരുദദാന ചടങ്ങ് നടന്നു

പൂജപ്പുര എൽ ബി എസ് വനിതാ എൻജിനിയറിംഗ് കോളേജിലെ 2020 ബി. ടെക്. ബാച്ചിന്റെ ബിരുദാന ചടങ്ങ് നടന്നു. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ ഖോബ്രഗഡെ ഉദ്ഘാടനം നിർവഹിച്ചു. പൂജപ്പുര എൽ.ബി.എസ്.ഐ.റ്റി.ഡബ്ല്യൂ. ക്യാമ്പസിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. സ്മിതമോൾ എം.ബി. അധ്യക്ഷത വഹിച്ചു. കൂടാതെ എൽ.ബി.എസ്. സെന്റർ ഡയറക്ടർ ഡോ. എം. അബ്ദുൾ റഹിമാൻബോർഡ് ഓഫ് ഗവെർനർസ് ചെയർമാൻ  ഡോ. വി. രാധാകൃഷ്ണൻഎൽ.ബി.എസ്. സെന്റർ  ജോയിന്റ് ഡയറക്ടർ ഡോ ജയമോഹൻ ജെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ബിരുദ സർട്ടിഫിക്കറ്റുകൾ രാജൻ എൻ ഖോബ്രഗഡെ വിദ്യാർഥികൾക്ക് വിതരണം ചെയ്തു.

പി.എൻ.എക്‌സ്. 4697/2024

date