Skip to main content

രേഖകൾ ഹാജരാക്കണം

        കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്, തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ അതിവർഷാനുകൂല്യത്തിന് 2018 മാർച്ച് വരെ അപേക്ഷ സമർപ്പിച്ചിട്ടുള്ള അംഗങ്ങളിൽ ഇതുവരെ രേഖകൾ ഹാജരാക്കാത്തവർ ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പും സാക്ഷ്യപത്രവും, പേര്, മേൽവിലാസം എന്നിവയിൽ വ്യത്യാസമുണ്ടെങ്കിൽ വൺ ആന്റ് സെയിം സർട്ടിഫിക്കറ്റും 2024 ഒക്ടോബർ 22 ന് മുമ്പായി കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ തിരുവനന്തപുരം ജില്ലാ ഓഫീസിൽ ഹാജരാക്കേണ്ടാതാണെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0471 – 2729175.

പി.എൻ.എക്‌സ്. 4699/2024

date