Skip to main content

സെറ്റ് അപേക്ഷ തീയതി ദീർഘിപ്പിച്ചു

ഹയർസെക്കണ്ടറി, നോൺ വൊക്കേഷണൽ അദ്ധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്ട്രഷൻ 2024 നവംബർ 5ന് വൈകിട്ട് 5 മണിവരെ ദീർഘിപ്പിച്ചു. ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയ വിവരങ്ങളിൽ ഏതെങ്കിലും മാറ്റം വരുത്തണമെന്നുണ്ടെങ്കിൽ നവംബർ 6,7,8 തീയതികളിൽ മാറ്റം വരുത്താവുന്നതാണ്. നോൺ ക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ 2023 സെപ്റ്റംബർ 26നും 2024 നവംബർ 8നും ഇടയിൽ ലഭിച്ച  നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ ഒർജിനൽ സെറ്റ് പാസാകുന്ന പക്ഷം ഹാജരാക്കേണ്ടതാണ്.

പി.എൻ.എക്‌സ്. 4700/2024

date