Skip to main content

തദ്ദേശീയ സമൂഹത്തിന്റെ നേർകാഴ്ചകൾ: കുട്ടികൾ തയ്യാറാക്കിയ നൂറ് ഹ്രസ്വ ചലച്ചിത്രങ്ങളുമായി കുടുംബശ്രീ 'കനസ് ജാഗ' ചലച്ചിത്രോത്സവം

 

തദ്ദേശീയ സമൂഹത്തിന്റെ നേർകാഴ്ചകൾ ഒപ്പിയെടുത്ത നൂറു ഹ്രസ്വ ചലച്ചിത്രങ്ങളുമായി കുടുംബശ്രീയുടെ 'കനസ് ജാഗചലച്ചിത്രോത്സവം ഒക്ടോബർ 26,27 തീയതികളിൽ എറണാകുളം സെൻറ്‌തെരേസാസ് കോളേജിൽ അരങ്ങേറും. സംസ്ഥാനത്ത് പട്ടികവർഗ പ്രത്യേക പദ്ധതി നടപ്പാക്കുന്ന പ്രദേശങ്ങളിലെ കുട്ടികൾ തയ്യാറാക്കിയ ഹ്രസ്വ ചലച്ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. തദ്ദേശീയ മേഖലയിലെ കുട്ടികളുടെ നേതൃത്വത്തിൽ ആശയ രൂപീകരണംകഥതിരക്കഥചിത്രീകരണം എന്നിവ ഉൾപ്പെടെ നിർവഹിച്ചു കൊണ്ട് ഹ്രസ്വ ചലച്ചിത്രങ്ങൾ നിർമിക്കുന്നതും രാജ്യത്ത് ഇതാദ്യമാണ്. കുട്ടികളുടെ സർഗവാസനകളെ പരിപോഷിപ്പിച്ചു കൊണ്ട് സാമൂഹികവും സാംസ്‌കാരികമായും മുന്നേറാൻ പ്രാപ്തരാക്കുകയാണ് കുടുംബശ്രീ ഇതിലൂടെ  ലക്ഷ്യമിടുന്നത്.

ചലച്ചിത്രോത്സവത്തിനോടൊപ്പം ഹ്രസ്വ ചലച്ചിത്ര നിർമാണത്തിന്റെ ഭാഗമായി ഒമ്പത് പട്ടികവർഗ പ്രത്യേക പദ്ധതികളിലെ കുട്ടികൾ രചിച്ച കഥതിരക്കഥാ പുസ്തകങ്ങളുടെ പ്രകാശനംതദ്ദേശീയ മേഖലയിൽ കുടുംബശ്രീയുടെ ഫീൽഡ്തല പ്രവർത്തനങ്ങൾ നടപ്പാക്കുന്ന അനിമേറ്റർമാർഅനിമേറ്റർ കോർഡിനേറ്റർമാർകുട്ടികളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന ബ്രിഡ്ജ് കോഴ്‌സ് അധ്യാപകർ എന്നിവരുടെ സംസ്ഥാനതല സംഗമവും നടക്കും. ഇതിൽ ഐക്യരാഷ്ട്ര സംഘടനടാലന്റ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ്‌സ് എന്നിവയുടെ പ്രതിനിധികളും പങ്കെടുക്കും. പരിസ്ഥിതികാലാവസ്ഥാ വ്യതിയാനങ്ങൾസാമൂഹിക പ്രശ്‌നങ്ങൾകുട്ടികളുടെ അവകാശങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പ്രമേയങ്ങൾ അടിസ്ഥാനമാക്കിയാണ് ഓരോ ചിത്രത്തിന്റെയും നിർമാണം. മൊബൈൽ ഫോണിൽ കുട്ടികൾ തന്നെയാണ് സിനിമ ചിത്രീകരിച്ചത്. എഡിറ്റിങ്ങിനു മാത്രമാണ് പുറമേ നിന്നുളള സാങ്കേതിക സഹായം തേടിയത്.

ആകെ അഞ്ചു വേദികളിലായായി സംഘടിപ്പിക്കുന്ന പരിപാടിയിൽ നാലു വേദികളിൽ ഹ്രസ്വചലച്ചിത്ര പ്രദർശനവും ഒരു വേദിയിൽ സെമിനാറും സംഘടിപ്പിക്കും. സമൂഹത്തിൻറെ വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധർ സെമിനാറുകളിൽ പങ്കെടുക്കും. ഹ്രസ്വ ചലച്ചിത്രങ്ങൾ ആസ്വദിക്കുന്നതിനും സെമിനാറുകളിൽ പങ്കെടുക്കുന്നതിനും പൊതു ജനങ്ങൾക്കും അവസരമുണ്ട്. ഹ്രസ്വ ചലച്ചിത്രങ്ങൾ തയ്യാറാക്കിയ അഞ്ഞൂറോളം കുട്ടികളും അനിമേറ്റർമാർബ്രിഡ്ജ് സ്‌കൂൾ അധ്യാപകർ എന്നിവർ ഉൾപ്പെടെ ആകെ രണ്ടായിരത്തോളം പേർ ഇതിന്റെ ഭാഗമാകും.

ഹ്രസ്വ ചലച്ചിത്ര നിർമാണത്തിന്റെ മുന്നോടിയായി ഇതുമായി ബന്ധപ്പെട്ട് മുപ്പത് മുതൽ അമ്പത് വരെ കുട്ടികളെ ഉൾപ്പെടുത്തി നൂറോളം പരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു. തുടർന്ന് ഓരോ ബാച്ചിൽ നിന്നും ഓരോ ഹ്രസ്വചിത്രം വീതം തയ്യാറാക്കി. കഥതിരക്കഥാ രചന എന്നിവയ്ക്ക് ഈ രംഗത്തെ വിദഗ്ധരുടെ പിന്തുണയും പരിശീലന പരിപാടിയിൽ ലഭ്യമാക്കിയിരുന്നു.

പി.എൻ.എക്‌സ്. 4717/2024

date