Post Category
*ഭരണഭാഷ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ (വെള്ളി)*
കേരളപ്പിറവി ദിനമായ നാളെ (നവംബർ ഒന്ന്) മലപ്പുറം കലക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ നടക്കുന്ന മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷ വാരാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ വി ആർ വിനോദ് നിർവഹിക്കും. രാവിലെ 10.30 ന് നടക്കുന്ന പരിപാടിയിൽ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല രജിസ്ട്രാർ പ്രൊഫസർ ഡോ. കെ എം ഭരതൻ മുഖ്യപ്രഭാഷണം നടത്തും. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് മുഹമ്മദ് റഫീഖ് സി അധ്യക്ഷതവഹിക്കും. അസിസ്റ്റൻ്റ് കളക്ടർ വി എം ആര്യ ഭരണഭാഷ പ്രതിജ്ഞ ചൊല്ലി കൊടുക്കും. ജില്ലാ ഭരണകൂടത്തിന്റെയും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടി സംഘടിപ്പിക്കുന്നത്. വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ സർക്കാർ ഓഫീസുകൾ കേന്ദ്രീകരിച്ചും വിവിധ പരിപാടികൾ നടക്കും.
date
- Log in to post comments