Skip to main content

ഡോ. ബി. ആർ മാധ്യമ അവാർഡ് 2024: അപേക്ഷ ക്ഷണിച്ചു

  പട്ടികജാതി-പട്ടികവർഗ  ക്ഷേമ പ്രവർത്തനങ്ങൾ സംബന്ധിച്ച മികച്ച റിപ്പോർട്ടിനുള്ള ഡോ. ബി. ആർ അംബേദ്ക്കർ  മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു.  പട്ടികജാതി വികസന വകുപ്പാണ് അവാർഡ് നൽകുന്നത്. അച്ചടിദൃശ്യശ്രവ്യ മാധ്യമങ്ങളിലെ മികച്ച റിപ്പോർട്ടുകൾക്കാണ് അവാർഡ്. 2023 ആഗസ്റ്റ് 16 മുതൽ 2024 ആഗസ്റ്റ് 15 വരെയുള്ള കാലയളവിലെ റിപ്പോർട്ടുകളും പ്രോഗ്രാമുകളുമാണ് അവാർഡിന് പരിഗണിക്കുക. 

അച്ചടി വിഭാഗത്തിൽ മത്സരിക്കുന്നതിന് അച്ചടി മാധ്യമങ്ങളിലെ വാർത്ത/ഫീച്ചർ/ പരമ്പര എന്നിവയുടെ 5 പകർപ്പുകൾ ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രം, അപേക്ഷകരുടെ ഫോട്ടോഫോൺ നമ്പർ എന്നിവ സഹിതം ലഭ്യമാക്കണം.

ദൃശ്യ വിഭാഗത്തിൽ മത്സരിക്കുന്നതിന് ദൃശ്യ മാധ്യമങ്ങളിൽ നിന്നുള്ള എൻട്രികൾ ന്യൂസ് സ്റ്റോറിയോ കുറഞ്ഞത് അഞ്ച് മിനിട്ടെങ്കിലും ദൈർഘ്യമുള്ള വാർത്താധിഷ്ഠിത പരിപാടിയോ ഡോക്യുമെൻററിയോ ആയിരിക്കണം. ഡിവിഡി ഫോർമാറ്റിലുള്ള എൻട്രി (5 കോപ്പികൾ)ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രംഎൻട്രിയെക്കുറിച്ചുള്ള ലഘുവിവരണംഅപേക്ഷകരുടെ ഫോട്ടോഫോൺ നമ്പർ എന്നിവ സഹിതം ലഭ്യമാക്കണം.

ശ്രവ്യ വിഭാഗത്തിൽ മത്സരിക്കുന്നതിന് ശ്രവ്യ മാധ്യമങ്ങൾ സംപ്രേക്ഷണം ചെയ്ത പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തെ സംബന്ധിക്കുന്ന എല്ലാവിധ പ്രോഗ്രാമുകളും അവാർഡിന് പരിഗണിക്കും. പ്രോഗ്രാമിന്റെ ലഘുവിവരണംഎൻട്രികൾ സിഡിയിലാക്കി, (5 കോപ്പികൾ) പ്രക്ഷേപണം ചെയ്ത നിലയത്തിലെ പ്രോഗ്രാം ഡയറക്ടറുടെ സാക്ഷ്യപത്രം, അപേക്ഷകരുടെ ഫോട്ടോഫോൺ നമ്പർ എന്നിവ സഹിതം നവംബർ 14നകം.  ചീഫ് പബ്ലിസിറ്റി ഓഫീസർപട്ടികജാതി വികസന വകുപ്പ്അയ്യൻകാളി ഭവൻകനകനഗർവെള്ളയമ്പലംകവടിയാർ പി ഒതിരുവനന്തപുരം-695 003 എന്ന വിലാസത്തിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.scdd.kerala.gov.in0471-2315375.

പി.എൻ.എക്‌സ്4888/2024

date