Skip to main content

അജൈവ മാലിന്യ സംസകരണം: ക്ലീൻ കേരള കമ്പനി - കെപിഎസ്‌സി ധാരണയായി

കേരള പബ്ലിക് സർവീസ് കമ്മീഷൻ (കെപിഎസ്‌സി) ക്യാമ്പസ് മാലിന്യമുക്തമാക്കി സൂക്ഷിക്കുന്നതിനും പുറന്തള്ളപ്പെടുന്ന അജൈവമാലിന്യം ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിനും ക്ലീൻ കേരള കമ്പനിയുമായി ധാരണയായി. കെപിഎസ്‌സി സെക്രട്ടറി സാജു ജോർജും ക്ലീൻ കേരള കമ്പനി മാനേജിങ് ഡയറക്ടർ ജി.കെ. സുരേഷ് കുമാറും ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു. പബ്ലിക് സർവീസ് കമ്മീഷനിലെ ഉദ്യോഗസ്ഥരും ക്ലീൻ കേരള കമ്പനിയുടെ തിരുവനന്തപുരം ജില്ലാ മാനേജറും പരിപാടിയിൽ സംബന്ധിച്ചു.

പി.എൻ.എക്‌സ്4919/2024

date