അറിയിപ്പുകൾ
ക്വട്ടേഷൻ ക്ഷണിച്ചു
കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് എറണാകുളം ഡിവിഷന് കീഴിലുള്ള കാക്കനാട് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലില്‍ സ്റ്റീല്‍ ഇന്‍സിനറേറ്റര്‍ സ്ഥാപിക്കുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി 11 ന് വൈകീട്ട് 3 മണി.
ഫോണ്‍: 0484-2369059, 9497366385
ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ ലേബര്‍ ഓഫീസിലേക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മാസവാടകയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്നതിന് ടാക്സി പെര്‍മിറ്റുളള കാര്‍ ഉടമകളില്‍ നിന്നും
ക്വട്ടേഷന്‍ ക്ഷണിച്ചു.
ഡ്രൈവര്‍ സഹിതം ഏഴ് സീറ്റുകളോടു കൂടിയതും എ സി ഉളളതും 2019-ന് ശേഷമുളള മോഡലും ആയിരിക്കണം. വണ്ടിയുടെ മെയിന്റനന്‍സ്, ഇന്ധന തുക എന്നിവ ഉടമ നേരിട്ട് വഹിക്കണം. താത്പര്യമുളളവര്‍ വാഹനത്തിന്റെ മോഡല്‍, ബ്രാന്‍ഡ്, രജിസ്ട്രേഷന്‍ നമ്പര്‍, കിലോമീറ്റര്‍ ദൂരം ഓടുന്നതിനുളള വാടക (പ്രതിമാസം 40,000/ രൂപയില്‍ അധികരിക്കാതെ), മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയ ക്വട്ടേഷന്‍ നേരിട്ടോ തപാല്‍ മുഖേനയോ നവംബര്‍ 30 ന് വൈകിട്ട് നാലിനു മുമ്പായി എത്തിക്കണം.
ഫോണ്‍ : 0484 2423110, 8547655266
മാനേജറെ ആവശ്യമുണ്ട്
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഗവണ്‍മെന്റ് യൂത്ത് ഹോസ്റ്റലിലേക്ക് മാനേജരെ ആവശ്യമുണ്ട്. പ്രായം 35- 60. യോഗ്യത ഡിഗ്രി, ഹോട്ടല്‍ മാനേജ്മെന്റില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം. കേന്ദ്ര സേനയില്‍ നിന്നും കേന്ദ്ര സംസ്ഥാന സര്‍വീസില്‍ നിന്നും ഗസറ്റഡ് റാങ്കില്‍ ഇരുന്ന് വിരമിച്ചവര്‍ക്ക് മുന്‍ഗണന . അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി നവംബര്‍ 15.
ഫോണ്‍- 9188952808.
- Log in to post comments