Skip to main content

ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം

കേരള ബില്‍ഡിങ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പെന്‍ഷനര്‍മാരും, സാന്ത്വന സഹായം ലഭിച്ചുകൊണ്ടിരിക്കുന്നവരും 2025 ലെ പെന്‍ഷന്‍ ലഭിക്കുന്നതിനുവേണ്ടി ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. സര്‍ട്ടിഫിക്കറ്റ് ഗസറ്റഡ് ഓഫീസറോ, ബന്ധപ്പെട്ട മെഡിക്കല്‍ ഓഫീസറോ സാക്ഷ്യപ്പെടുത്തണം. സര്‍ട്ടിഫിക്കറ്റ് നവംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ ജില്ലാ ഓഫീസില്‍ സ്വീകരിക്കും. സാന്ത്വനസഹായം ലഭിച്ചുകൊണ്ടിരിക്കുന്ന മൈനറായ കുട്ടികളും, 60 വയസിന് മുകളില്‍ ഉള്ളവരും ഒഴികെ ഉള്ളവര്‍ പുനര്‍ വിവാഹം ചെയ്തിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണെന്നും ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.

date