സ്ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്മെന്റ് : ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം
2024-25 അദ്ധ്യയന വർഷത്തെ ആയുർവേദ / ഹോമിയോ / സിദ്ധ / യുനാനി / മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റിന് ശേഷം ഒഴിവുളള സീറ്റുകൾ നികത്തുന്നതിനായി സ്ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്മെന്റ് നടത്തുന്നു. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച കേരള സ്റ്റേറ്റ് മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളള വിദ്യാർത്ഥികൾക്ക് സ്ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്മെന്റിനായി നവംബർ 6 ന് രാത്രി 11.59 വരെ ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. 7 ന് താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. ഒക്ടോബർ 10 ലെ വിജ്ഞാപനം, മുൻ വിജ്ഞാപനങ്ങൾ എന്നിവ പ്രകാരം ഓൺലൈൻ അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്കും ആയുഷ് കോഴ്സുകൾക്കുള്ള ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. എന്നിരുന്നാലും പുതുക്കിയ കേരള സ്റ്റേറ്റ് മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികളെ മാത്രമേ അലാട്ട്മെന്റ്റിനായി പരിഗണിക്കുകയുള്ളൂ.
ഓൺലൈൻ സ്ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്മെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിലെ ഹോം പേജിൽ പ്രവേശിച്ച് 'Stray Vacancy Option Registration' മെനു ക്ലിക്ക് ചെയ്ത് ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യണം. സ്ട്രേ വേക്കൻസി അലോട്ട്മെന്റിൽ ഉണ്ടാകാനിടയുളള ഒഴിവുകളും ഈ ഘട്ടത്തിൽ തന്നെ നികത്തപ്പെടുമെന്നതിനാൽ താത്പര്യമുളള എല്ലാ കോളേജിലേയ്ക്കും കോഴ്സിലേയ്ക്കും ഓപ്ഷൻ നൽകാൻ വിദ്യാർഥികൾ ശ്രദ്ധിക്കണം. ഫോൺ: 0471 2525300.
പി.എൻ.എക്സ്. 4926/2024
- Log in to post comments