Skip to main content

പി.ജി.മെഡിക്കൽ കോഴ്സ്: ഓൺലൈൻ അപേക്ഷ സമർപ്പിക്കാം

          2024-25 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ മെഡിക്കൽ കോഴ്‌സുകളിൽ അപേക്ഷിക്കാൻ ഒരിക്കൽ കൂടി അവസരം. പി. ജി നീറ്റ് 2024 ൽ യോഗ്യത നേടി പി.ജി മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി ഇതുവരെ അപേക്ഷിക്കാത്തവർക്ക് പ്രവേശന പരീക്ഷാകമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റ് വഴി നവംബർ 7ന് വൈകിട്ട് 5 മണിക്കകം ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിൽ സെപ്റ്റംബർ 30ന് പ്രസിദ്ധീകരിച്ച വിജ്ഞാപനം പരിശോധിക്കുക. ഫോൺ : 0471 2525300

പി.എൻ.എക്‌സ്4946/2024

date