Post Category
വയനാട് ജില്ലയിലെ കർഷകരുടെ സിറ്റിംഗ്
സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ നവംബർ മാസത്തിൽ വയനാട് ജില്ലയിലെ കർഷകരുടെ സിറ്റിംഗ് നടത്തുന്നു. എറണാകുളം സർക്കാർ അതിഥി മന്ദിരത്തിൽ ഓൺലൈനായി നവംബർ 14, 15, 16 തീയതികളിലാണ് സിറ്റിംഗ്. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന സിറ്റിങ്ങിൽ ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. പ്രസ്തുത തീയതികളിൽ ഹാജരാകുന്നതിനായി അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഹിയറിംഗിന് ഹാജരാകുവാൻ നോട്ടീസ് ലഭിച്ചവർ ആവശ്യമായ രേഖകൾ സഹിതം കൃത്യസമയത്ത് ഹാജരാകണം.
പി.എൻ.എക്‌സ്. 4951/2024
date
- Log in to post comments