Skip to main content

സ്‌കൂൾ ഓഫ് ഡ്രാമയിൽ മൂന്ന് റിസർച്ച് ചെയറുകൾ: മന്ത്രി ഡോ. ആർ ബിന്ദു

ബൗദ്ധിക പര്യവേഷണംകലാപരമായ സംരക്ഷണംസാംസ്‌കാരിക പൈതൃകങ്ങളുടെ പോഷണം എന്നിവയെ പ്രതിനിധീകരിച്ചു സ്‌കൂൾ ഓഫ് ഡ്രാമയിൽ മൂന്ന് റിസർച്ച് ചെയറുകൾ ആരംഭിക്കാൻ ധാരണയായതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ദക്ഷിണേഷ്യൻ നാടകരംഗത്തെ പ്രഗത്ഭരായ പ്രൊഫ. ജി ശങ്കരപ്പിള്ളപ്രഫ. വയലാ വാസുദേവൻ പിള്ളപ്രൊ. രാമചന്ദ്രൻ മൊകേരി എന്നിവരുടെ പേരിലാണ് റിസർച്ച് ചെയറുകൾ. ഏഷ്യൻ പെർഫോമൻസിനെ ഉത്തേജിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പ്രൊഫ. ജി ശങ്കരപ്പിള്ളയുടെ പേരിലുള്ള ചെയർ ഫോർ സൗത്ത് ഏഷ്യൻ തിയേറ്റർ ആൻഡ് പെർഫോമൻസസ് റിസർച്ച്. കേരളത്തിന്റെയും മലയാള നാടകവേദിയുടെയും സമ്പന്നമായ പാരമ്പര്യത്തെ കേന്ദ്രീകരിച്ചുള്ള സ്‌കോളർഷിപ്പ് മുഖ്യഘടകമായിട്ടുള്ളതാണ് പ്രൊഫ. വയലാ വാസുദേവൻ പിള്ള ചെയർ ഫോർ റിസർച്ച് ഇൻ കേരള ആൻഡ് മലയാളം തിയേറ്റർ ആൻഡ് പെർഫോമൻസ്. പരമ്പരാഗത നാടകവേദിയുടെ അതിരുകൾ ഭേദിക്കുന്നത്തിനായി  സാമൂഹ്യമാറ്റംഭാഷാസമ്പാദനംതിയേറ്റർ തെറാപ്പി എന്നിവയുടെ വിവിധ വശങ്ങൾ പഠനവിധേയമാക്കിക്കൊണ്ടാണ് പ്രൊഫ. രാമചന്ദ്രൻ മൊകേരി ചെയർ ഫോർ അപ്ലൈഡ് തിയേറ്റർ ആൻഡ് പ്രാക്ടീസ്. യുജിസിയും കാലിക്കറ്റ് സർവ്വകലാശാലയും നിഷ്‌കർഷിക്കുന്ന നിയമങ്ങളും അടിസ്ഥാനമാക്കിയാണ് മൂന്ന് ചെയറുകൾ ആരംഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പി.എൻ.എക്‌സ്4955/2024

date