Skip to main content

ലിഫ്റ്റ് ലൈസൻസ് പുതുക്കുന്നുതിനുള്ള അദാലത്ത്്

കാലാവധി കഴിഞ്ഞിട്ടും ലൈസൻസ് പുതുക്കാത്ത ലിഫ്റ്റുകൾക്ക് നിശ്ചിത തുക അടച്ചു ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷകൾ പുതുക്കുന്നതിനായി നടത്തിവന്ന അദാലത്ത് നവംബർ 30 വരെ ദീർഘിപ്പിച്ചു. ഫോം-ജി യിലുള്ള അപേക്ഷ, നിലവിലുള്ള ലൈസൻസിന്റെ പകർപ്പ്, കാലാവധിയുള്ള ഇൻഷുറൻസ് പോളിസിയുടെ പകർപ്പ്, 0043-00-102-99-00 എന്ന ശീർഷകത്തിൽ ഏതെങ്കിലും ട്രഷറി, ഇ-ട്രഷറി, ജനസേവനകേന്ദ്രം മുഖേന ഫീസടച്ച അസൽ ചെലാൻ രസീത് എന്നിവ സഹിതം നവംബർ 30 അഞ്ചുമണിക്കു മുമ്പായി കോട്ടയം ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ കാര്യാലയത്തിൽ ലഭിക്കണം.

date