Skip to main content

മിക്‌സഡ് സ്റ്റാന്‍ഡിങ് ലോങ് ജമ്പില്‍ കോഴിക്കോട് ഒന്നാമത്

 

സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളില്‍ 14 വയസ്സില്‍ താഴെയുള്ള ആറു പേരടങ്ങുന്ന മിക്‌സഡ് സ്റ്റാന്‍ഡിങ് ലോങ് ജമ്പ് മല്‍സരം പൂര്‍ത്തിയായപ്പോള്‍ കോഴിക്കോട് ജില്ല ഒന്നാമതെത്തി. സാധാരണ ലോങ് ജമ്പില്‍ നിന്നും വ്യത്യസ്തമായാണ് മിക്‌സഡ് സ്റ്റാന്‍ഡിംഗ് ലോങ് ജമ്പ് നടക്കുന്നത്. വ്യത്യസ്ത പരിമിതികള്‍ ഉള്ളവരായതിനാല്‍ ഓടി വന്ന് ചാടുന്ന രീതിയില്‍ നിന്ന് വ്യത്യസ്തമായി മത്സരാര്‍ത്ഥികള്‍ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള പോയന്റില്‍ നിന്നുമാണ് ചാട്ടം തുടങ്ങുന്നത്. മൊത്തം പോയന്റുകള്‍ കണക്കാക്കി ശരാശരി എടുത്താണ് വിജയികളെ നിശ്ചയിക്കുന്നത്. 
കഴിഞ്ഞ ഒന്നര വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് കാത്തിരുന്ന് കിട്ടിയതെന്ന് എസ.് എസ.് കെ. കോഴിക്കോട് സ്‌പെഷല്‍ എജ്യുക്കേറ്റര്‍ സ്റ്റെല്ല മാര്‍ഗരറ്റ് പറഞ്ഞു. സാധാരണ ഗെയിംസില്‍ നിന്നും വ്യത്യസ്തമായി ചേര്‍ത്തു നില്‍പ്പിന്റെ അവസരം കൂടിയാണ് ഒളിമ്പിക്‌സ് മാത്യകയില്‍ സംഘടിപ്പിച്ച ഈ മേളയിലൂടെ ലഭിച്ചത്. അധ്യാപിക എന്ന നിലയില്‍ ഈ നേട്ടത്തില്‍ അഭിമാനിക്കുന്നുവെന്നും ടീച്ചര്‍ പറഞ്ഞു. മത്സരത്തില്‍ തിരുവനന്തപുരം ജില്ല രണ്ടാം സ്ഥാനത്തും മലപ്പുറം ജില്ല മൂന്നാം സ്ഥാനത്തും എത്തി.

date