Skip to main content

അറിയിപ്പുകൾ-1

 

ഗതാഗതം പൂര്‍ണമായും നിയന്ത്രിക്കും

 

ഫറോക്ക് കരുവന്‍തുരുത്തി ചാലിയം റോഡില്‍ ഫറോക്ക് റെയില്‍വേ അണ്ടര്‍ പാസിന് സമീപം തകര്‍ന്ന ഭാഗം കോണ്‍ക്രീറ്റ് ചെയ്യുന്ന പ്രവൃത്തി ആരംഭിച്ചതിനാല്‍ ഈ റോഡിലൂടെ ഇരുചക്രവഹനങ്ങളൊഴികെയുള്ള ഗതാഗതം പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ പൂര്‍ണ്ണമായും നിയന്ത്രിച്ചതായി പൊതുമരാമത്ത് വകുപ്പ്, നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ വെസ്റ്റ് - നല്ലൂര്‍- കരുവന്‍തുരുത്തി റോഡ് വഴി പോകണം. 

 

ടീച്ചര്‍ ട്രെയിനിംഗ്: അപേക്ഷിക്കാം

 

കെല്‍ട്രോണ്‍ മോണ്ടിസൊറി ടീച്ചര്‍ ട്രെയിനിംഗ് (ഒരു വര്‍ഷം) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.   സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അടുത്തുള്ള കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ എത്തണം. ഫോണ്‍: 9072592412, 9072592416.

 

നെഹ്റു യുവ കേന്ദ്ര യുവ ഉത്സവ് 23-ന്

 

കോഴിക്കോട് നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ യുവ ഉത്സവ് 2024 നവംബര്‍ 23 നു  വെള്ളിമാടുകുന്നു ജെ ഡി ടി ഇസ്ലാം പോളിടെക്നിക് കോളേജില്‍ നടക്കും. കവിത രചന, പെയിന്റിങ്, മൊബൈല്‍ ഫോട്ടോഗ്രാഫി, പ്രസംഗം, സയന്‍സ് മേള (വ്യക്തിഗതം, ഗ്രൂപ്പ്), നാടോടി സംഘ നൃത്തം എന്നിവയാണ് മത്സരയിനങ്ങള്‍. വിജയികള്‍ക്ക് സംസ്ഥാന ദേശീയതല മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ജില്ലയിലെ 15 നും 29 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. താല്പര്യമുള്ളവര്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ നെഹ്റു യുവ കേന്ദ്ര ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0495- 2371891, 9447752234.

 

ഗതാഗതം ഭാഗികമായി തടസപ്പെടും

 

കോഴിക്കോട് ജില്ലയിലെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെട്ട കൊല്ലം നെല്യാടി മേപ്പയൂര്‍ റോഡില്‍, റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ടാറിംഗ് പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം ഭാഗികമായി  തടസപ്പെടുമെന്ന്  കേരള റോഡ് ഫണ്ട് ബോര്‍ഡ് - പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ്, കോഴിക്കോട്/വയനാട് ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

എരുമ വളര്‍ത്തല്‍: പരിശീലന ക്ലാസ് 12-ന്

 

കണ്ണൂര്‍ കക്കാട് റോഡിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നവംബര്‍ 12-ന് രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ച്  വരെ എരുമ വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലന ക്ലാസ് നടത്തുന്നു. നവംബര്‍ 11 ന് വൈകീട്ട് നാലിനകം പേര് രജിസ്റ്റര്‍ ചെയ്യണം.  മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 50 പേര്‍ക്ക് മാത്രമേ ക്ലാസ്സില്‍ പ്രവേശനമുണ്ടാകുകയുള്ളു. ഫോണ്‍ നം.04972763473.

 

വനിതകള്‍ക്ക് മോണ്ടിസ്സോറി, പ്രീ പ്രൈമറി ടീച്ചര്‍ ട്രെയിനിംഗ്

 

കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നവംബറില്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസ്സോറി, പ്രീ - പ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകള്‍ക്ക് ഡിഗ്രി/പ്ലസ് ടു/ എസ്എസ്എല്‍സി യോഗ്യതയുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍ -  7994449314.

 

ട്രസ്റ്റി നിയമനം

 

കോഴിക്കോട് ജില്ല, കോഴിക്കോട് താലൂക്ക് കുനിയില്‍ കോട്ടോല്‍ ശിവ ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേയ്ക്ക് ട്രസ്റ്റികളായി നിയമിക്കപ്പെടുന്നതിന് ഹിന്ദുമതധര്‍മ്മ സ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ  ക്ഷണിച്ചു. അപേക്ഷ നവംബര്‍ 22 ന് വൈകീട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസി. കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.  അപേക്ഷാ ഫോറത്തിനും മറ്റ് വിശദ വിവരങ്ങള്‍ക്കുമായി വകുപ്പിന്റെ കോഴിക്കോട് ഡിവിഷന്‍ ഇന്‍സ്പെക്ടറുടെ ഓഫീസുമായി ബന്ധപ്പെടാം.  അപേക്ഷാ ഫോറം www.malabardevaswom.kerala.gov.inലഭ്യമാണ്.

date