Post Category
വാക് ഇൻ ഇൻ്റർവ്യൂ
ആലപ്പുഴ, എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിലെ ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ് വകുപ്പിന് കീഴിലുള്ള വിവിധ ഇ.എസ്.ഐ. സ്ഥാപനങ്ങളിലെ അലോപ്പതി വിഭാഗം മെഡിക്കൽ ഓഫീസർമാരുടെ ഒഴിവുകളിലേക്കും, ഇനി ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവിലേക്കും കരാർ വ്യവസ്ഥയിൽ താത്കാലിക നിയമനം നടത്തുന്നതിന് വാക്-ഇ൯-ഇ൯്റർവ്യൂ നടത്തുന്നു. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താത്പര്യമുള്ള എം.ബി.ബി.എസ്. ഡിഗ്രിയും, റ്റി.സി.എം.സി. രജിസ്ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾ cru.czims@kerala.gov.in ഇ-മെയിൽ വിലാസത്തിലേക്ക് ഫോൺ നമ്പർ എന്നിവയടങ്ങിയ ബയോഡാറ്റ നവംബർ 13-ന് വൈകിട്ട് അഞ്ചിന് മുമ്പായി സമർപ്പിക്കണം. ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തിൽ ഇൻ്റർവ്യൂ നടത്തുന്ന സ്ഥലവും, സമയവും, തീയതിയും ഉദ്യോഗാർത്ഥികളെ പിന്നീട് അറിയിക്കുന്നതായിരിക്കും. പ്രതിമാസ ശമ്പളം : 57525 രൂപ.
date
- Log in to post comments