Post Category
ഭരണഭാഷാ വാരം ആഘോഷിച്ചു
ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെയും ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും ആഭിമുഖ്യത്തിലുള്ള ഭരണഭാഷാ വാരാഘോഷം അഴീക്കോട്ടെ കണ്ണൂർ ഗവ വ്യദ്ധസദനത്തിൽ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി ജിഷ ഉദ്ഘാടനം ചെയ്തു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി പി വിനീഷ് അധ്യക്ഷനായി. മുഖ്യാതിഥി മാധ്യമപ്രവർത്തകൻ ഡോ ദിനേശൻ കരിപ്പള്ളി പ്രഭാഷണം നടത്തി. ജില്ലാ സാമൂഹ്യ നീതി ഓഫിസർ ബിജു പി, ശ്രീനാഥ്, ഗവ. വ്യദ്ധസദനം സൂപ്രണ്ട് രാധിക പി ആർ, മധുസൂദനൻ എന്നിവർ സംസാരിച്ചു. ഗീത, അഷ്റഫ്, ശ്രീജ എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു.
date
- Log in to post comments