നീലേശ്വരം ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണം; കെ.യു.ആര്‍.ഡി.എഫ്.സി സംഘം പരിശോധന നടത്തി
നീലേശ്വരം ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണത്തിന് കേരള അര്‍ബന്‍ ആന്റ് റൂറല്‍ ഡെവലപ്പ്മെന്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്നും വായ്പ തുക അനുവദിക്കുന്നതിന് മുന്നോടിയായി മാനേജിംഗ് ഡയറക്ടര്‍ ആര്‍.എസ് കണ്ണന്റെ നേതൃത്വത്തിലുള്ള സംഘം കെട്ടിട നിര്‍മ്മാണം പരിശോധന നടത്തി.
ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണത്തിലേക്ക് കെ.യു.ആര്‍.ഡി.എഫ്.സിയില്‍ നിന്നും അനുവദിച്ച 14,53,50,000 രൂപയുടെ വായ്പയുമായി ബന്ധപ്പെട്ട് നഗരസഭാ സെക്രട്ടറി ധാരണപത്രം ഒപ്പ് വെച്ചതിന്റെ അടിസ്ഥാനത്തിലാണ് കെ.യു.ആര്‍.ഡി.എഫ്.സി അധികൃതര്‍ നിര്‍മ്മാണ സ്ഥലം പരിശോധന നടത്തിയത്.
ടൗണ്‍ പ്ലാനര്‍ ജി ജ്യോതിഷ് ചന്ദ്ര, പ്രൊജക്ട് അസിസ്റ്റന്റ് പി.സജീഷ്. എന്നിവരും സംഘത്തിലുണ്ടായിരുന്നു. നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.വി.ശാന്ത, വൈസ് ചെയര്‍മാന്‍ പി.പി.മുഹമ്മദ് റാഫി, മരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ കെ.പി.രവീന്ദ്രന്‍, നഗരസഭാ സെക്രട്ടറി കെ മനോജ്കുമാര്‍, നഗരസഭാ എഞ്ചിനീയര്‍ വി.വി, ഉപേന്ദ്രന്‍.വി.വി, കോണ്‍ട്രാക്ടര്‍ എം.എം.ജോയ് എന്നിവര്‍ പങ്കെടുത്തു.
നഗരസഭയുടെ ബസ്സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണം പുരോഗമിക്കുകയാണ്. 16 കോടി രൂപ ചിലവഴിച്ച് 3854 ചതുരശ്ര മീറ്ററില്‍ നാല് നിലകളുള്ള ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സാണ് നിർമ്മിക്കുന്നത്. കെ.യു.ആര്‍.ഡി.എഫ്.സിയില്‍ നിന്നുള്ള വായ്പയും ബാക്കി തുക തനത്ഫണ്ടില്‍ നിന്നും വകയിരുത്തിയാണ് നിര്‍മ്മാണം. ഇത് പൂര്‍ത്തിയാക്കുന്നതോടെ ജില്ലയിലെ സുസജ്ജമായ ബസ്സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സായി മാറും.
- Log in to post comments