Skip to main content

രജിസ്ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴില്‍ നേടാാന്‍ അവസരമൊരുക്കി കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഹൊസ്ദുര്‍ഗ്ഗ് ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഇന്ന് (നവംബര്‍ ഏഴിന്) രാവിലെ പത്ത് മുതല്‍ ഉച്ചക്ക് ഒന്ന് വരെ രജിസ്ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജോലി നേടാന്‍ ആവശ്യമായ ഇന്റര്‍വ്യൂ ട്രെയിനിംഗ്, ഇംഗ്ലീഷ് ക്ലാസ്സുകള്‍, സോഫ്റ്റ് സ്‌കില്‍ ട്രെിയിനിംഗ് തുടങ്ങിയവ ഒറ്റ തവണ രജിസ്ട്രേഷനിലുടെ ആജീവനാന്തം സൗജന്യമായി ലഭ്യമാണ്.  കൂടാതെ ജോലി കരസ്ഥമാക്കാന്‍ എല്ലാ ആഴ്ചയും സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഇര്‍വ്യൂവും നടത്തുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ പത്തിന് ആധാര്‍ കാര്‍ഡ് പകര്‍പ്പും സര്‍ട്ടിഫിക്കറ്റുകളും സഹിതം 250 രൂപ ഫീസടച്ച് രജിസ്ട്രേഷന്‍ നടത്തണം.  പ്രായപരിധി 18-35. യോഗ്യത എസ്.എസ്.എല്‍.സി. ഫോണ്‍- 9207155700.

date