Skip to main content

അറിയിപ്പുകൾ

ഹിന്ദി സ്‌പോട്ട് അഡ്മിഷന്‍ 

 

കേരള സര്‍ക്കാരിന്റെ അപ്പര്‍ പ്രൈമറി ഹിന്ദി അധ്യാപക ട്രെയിനിംഗ് യോഗ്യതയായ രണ്ട് വര്‍ഷത്തെ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സ് 2024-26 ബാച്ചില്‍ 11, 12 തീയതികളില്‍ ഹിന്ദി സ്‌പോട്ട് അഡ്മിഷന്‍. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ്ടു, ഹിന്ദി ഡിഗ്രി, എം എ എന്നി യോഗ്യത ഉളളവര്‍ക്ക് അപേക്ഷിക്കാം. വയസ് 17 - 35. പട്ടികജാതിക്കും, മറ്റ് അര്‍ഹതയുള്ള വിഭാഗത്തിനും ട്യൂഷന്‍ ഫീസ് ഇ-ഗ്രാന്റസ് മുഖേന ലഭിക്കും. 
ഫോണ്‍: 8547126028,04734- 296496 

 

അതിഥി അധ്യാപക ഒഴിവ്

 

എറണാകുളം മഹാരാജാസ് കോളേജിലെ സംഗീത വിഭാഗത്തില്‍ അതിഥി അധ്യാപക ഒഴിവ്. യോഗ്യത- സംഗീതത്തില്‍ ബിരുദാനന്തര ബിരുദം, പി.എച്ച് ഡി/നെറ്റ്  ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രവൃത്തിപരിചയം അഭിലഷണീയം. നിശ്ചിത യോഗ്യതയുളളതും എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലക്ചറര്‍ പാനലില്‍ രജിസ്റ്റര്‍ ചെയ്തവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, ഒരു സെറ്റ് കോപ്പികളുംസഹിതം നവംബര്‍ 12 ന്  (ചൊവ്വാഴ്ച്ച ) രാവിലെ 10.30 ന്  പ്രിന്‍സിപ്പല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം.  
വിശദവിവരങ്ങള്‍ക്ക് www.maharajas.ac.in. സന്ദര്‍ശിക്കുക.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

 

എറണാകുളം ഗവ മെഡിക്കല്‍ കോളേജില്‍  അവയവദാനത്തിന് അനുമതി നല്‍കുന്നതിനായി ജില്ലാതല  ഓതറൈസേഷന്‍ സമിതിയുടെ ജോലികള്‍ നിര്‍വഹിക്കുന്നതിന്് ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടെ(360 ദിവസത്തെക്ക്) കരാര്‍ നിയമനത്തിനായി നവംബര്‍ 15-ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.  യോഗ്യത- അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം, സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഡിസിഎ/പിജിഡിസിഎ, ഡാറ്റ എന്‍ട്രി ഓപ്പറേറ്ററായി രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. വെബ്‌സൈറ്റ് അപ്‌ഡേഷന്‍ സംബന്ധിച്ച ജോലികളില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.  

സ്വയം തൊഴില്‍ വായ്പ

മുസ്ലീം, ക്രിസ്ത്യന്‍ മത വിഭാഗക്കാര്‍ക്ക് കേരള സര്‍ക്കാര്‍ സ്ഥാപനമായ സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്റെ എറണാകുളം ഓഫീസില്‍ 10 ലക്ഷം രൂപ വരെ സ്വയം തൊഴില്‍ (പുതിയ ബിസിനസ് തുടങ്ങാനും നിലവിലുളളവ വിപുലീകരിക്കുവാനും) വായ്പ നല്‍കും.  
ഫോണ്‍; 0484-2394005,2390442, 9447710077.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ആലപ്പുഴ, എറണാകുളം, തൃശൂര്‍, ഇടുക്കി ജില്ലകളിലെ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് വകുപ്പിന് കീഴിലുളള വിവിധ ഇ.എസ്.ഐ സ്ഥാപനങ്ങളിലെ അലോപ്പതി വിഭാഗം മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവുകളിലേക്കും, ഇനി ഉണ്ടാകാന്‍ സാധ്യതയുളള ഒഴിവിലേക്കും കരാര്‍ വ്യവസ്ഥയില്‍ താത്കാലിക നിയമനം നടത്തുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്ന  എം ബി ബി എസും, ടി സി എം സി രജിസ്‌ട്രേഷനുമുളള ഉദ്യോഗാര്‍ഥികള്‍ cru.czims@kerala.gov.in വിലാസത്തിലേക്ക്  നവംബര്‍ 13-ന് വൈകിട്ട് അഞ്ചിനു മുമ്പായി ബയോഡാറ്റ സമര്‍പ്പിക്കണം.

സായുധസേന പതാകദിനം

 

 2024 വര്‍ഷത്തെ സായുധസേന പതാകദിനത്തോടനുബന്ധിച്ചു 160500 സായുധസേന പതാകദിന സ്റ്റാമ്പുകള്‍ വിവിധ ഓഫീസുകള്‍ക്കും വിദ്യാഭാസ സ്ഥാപനങ്ങള്‍ക്കും വിതരണം ചെയ്യും. ഇതിലൂടെ, വിമുക്തഭാടന്മാരുടെയും ആശ്രിതരുടെയും ക്ഷേമ-പുനരിധിവാസ പദ്ധതികള്‍ക്കായി ജില്ലയില്‍ നിന്നും 25,50,00 രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഡിസ്ട്രിക്ട് ഡെവലപ്പ്‌മെന്റ് കമ്മിഷണര്‍ ഡോ. അശ്വതി ശ്രീനിവാസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ നടന്ന ജില്ലാ സൈനികക്ഷേമ ബോര്‍ഡിന്റെയും പതാകനിധി കമ്മിറ്റിയുടെയും വാര്‍ഷിക യോഗത്തിലാണ് തീരുമാനം.  

പട്ടികവര്‍ഗ പ്രെമോട്ടര്‍; അപേക്ഷ ക്ഷണിച്ചു

 

ജില്ലയില്‍ മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്മെന്റ്  ഓഫീസിന്റെ കീഴില്‍ പട്ടികവര്‍ഗ പ്രെമോട്ടറുടെ  ഒരു ഒഴിവിലേയ്ക്ക് പട്ടികവര്‍ഗ യുവതി യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള 20 നും 35 നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. നേരിട്ടുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. 
അപേക്ഷ നിശ്ചിത മാതൃകയില്‍ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസ്/ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ സമര്‍പ്പിക്കണം.അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകര്‍പ്പകള്‍ സമര്‍പ്പിക്കണം. ഒരാള്‍ ഒന്നിലധികം അപേക്ഷ സമര്‍പ്പിക്കുവാന്‍ പാടില്ല. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 20ന് വൈകിട്ട് അഞ്ചു വരെ.  
ഫോണ്‍- 0485-2970337  

ഗതാഗത നിയന്ത്രണം

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഐ എസ് എല്‍ ഫുട്‌ബോള്‍ മത്സരത്തിനോടനുബന്ധിച്ച…

date