ജൂനിയര്‍ ഹെല്‍ത്ത് നേഴ്സ് നിയമനം കൂടിക്കാഴ്ച്ച 12ന്
പരപ്പ പട്ടികവര്‍ഗ്ഗ വികസന ഓഫീസിന് കീഴില്‍ കണ്ണൂര്‍ ജില്ലയിലെ പെരിങ്ങോം പ്രവര്‍ത്തിക്കുന്ന കരിന്തളം ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്‌കൂളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് നേഴ്സിനെ നിയമിക്കുന്നതിന് പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
കേരള നേഴ്സ് ആന്‍ഡ് മിഡ് വൈവ്സ് കൗണ്‍സില്‍ നല്‍കിയതോ ഇന്ത്യന്‍ നേഴ്സിംഗ് കൗണ്‍സില്‍ അംഗീകരിച്ച സ്ഥാപനം നല്‍കിയതോ ആയ എന്‍.എന്‍.എം സര്‍ട്ടിഫിക്കറ്റ് യോഗ്യത അല്ലെങ്കില്‍ കേരള സ്റ്റേറ്റ് നേഴ്സ് ആന്‍ഡ് മിഡ് വൈവ്സ് കൗണ്‍സില്‍ നല്‍കിയ ഹെല്‍ത്ത് വര്‍ക്കേഴ്സ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് യോഗ്യത, കേരള സ്റേററ്റ് നേഴ്സ് ആന്‍ഡ് മിഡ് വൈവ്സ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
താല്‍പര്യമുള്ളവര്‍ നവംബര്‍ 12 ന് രാവിലെ പത്തിന് പെരിങ്ങോം പ്രവര്‍ത്തിക്കുന്ന കരിന്തളം ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്‌കൂളില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. നിശ്ചിത യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ബി.എസ്.സി നഴ്സിംഗ് കഴിഞ്ഞവരെയും പരിഗണിക്കും. പ്രായപരിധി 18-40. ഫോണ്‍- 8848554706.
- Log in to post comments