ജനങ്ങളെ ഒരുമിപ്പിക്കുന്നതിൽ മാതൃഭാഷയ്ക്ക് വലിയപങ്കുണ്ട് : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു
ജനങ്ങളെ ഒരുമിപ്പിക്കുന്നതിൽ മാതൃഭാഷയ്ക്ക് വലിയപങ്കുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു. ഭാഷാവാരാചരണത്തിന്റെ ഭാഗമായി "ശ്രേഷ്ഠഭാഷ- മലയാളം" എന്ന വിഷയത്തിൽ ഇടുക്കി ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച സെമിനാർ പഞ്ചായത്ത് ആഡിറ്റോറിയത്തിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ കാലഘട്ടത്തിൽ കുട്ടികൾ കൂടുതലും വിദേശങ്ങളിലേക്ക് ചേക്കേറുകയാണ്. എന്നാൽ ഈ അവസരത്തിലും മാതൃഭാഷയെ നെഞ്ചിലേറ്റാൻ മറക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിൽ നിന്ന് മികച്ച സാഹിത്യ സംഭാവനകൾ നൽകിയ വ്യക്തികളെ പരിപാടിയിൽ ആദരിച്ചു.കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരജേതാവ് മോബിൻ മോഹൻ , ഗോത്രകവി അശോകൻ മറയൂർ , സാഹിത്യകാരി പുഷ്പമ്മ എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി.
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും സാഹിത്യകാരനുമായ ജിജി കെ ഫിലിപ്പ് "ശ്രേഷ്ഠഭാഷ- മലയാളം" വിഷയം അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി , അംഗം കെ ജി സത്യൻ ,പ്രൊഫ. എം ജെ ജേക്കബ് , ,മറ്റ് ത്രിതല പഞ്ചായത്ത് പ്രതിനിധികൾ , വിവിധ വിദ്യാഭാസസ്ഥപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
വീഡിയോ ലിങ്ക് : https://we.tl/t-Gk3f6n5WpO
- Log in to post comments