ജില്ലയിലെ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായി സാമൂഹ്യനീതിവകുപ്പ് നടപ്പാക്കുന്ന വിവിധ ഗുണഭോക്തൃ പദ്ധതികൾ പ്രകാരം ധനസഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു
1. യത്നം പദ്ധതി - മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികൾക്ക് പരിശീലനം നടത്തുന്നതിനുള്ള സാമ്പത്തികസഹായ പദ്ധതി.
2. കരുതൽ - ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് പെട്ടെന്നുണ്ടാകുന്ന അസുഖങ്ങൾ, അപകടങ്ങൾ, പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയ അടിയന്തിര ഘട്ടങ്ങളിൽ ചികിത്സ സഹായം നല്കുന്ന പദ്ധതി.
3. സഫലം - ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് പ്രൊഫഷണൽ കോഴ്സ് പഠിക്കുന്നതിനുള്ള സാമ്പത്തിക സഹായം നൽകുന്ന പദ്ധതി.
4. ശസ്ത്രക്രിയയിലൂടെ പൂർണമായി സ്ത്രീ/പുരുഷൻ ആയി മാറിയിട്ടുള്ളതും നിയമപരമായി വിവാഹം ചെയ്തവരുമായ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കുള്ള വിവാഹ ധനസഹായ പദ്ധതി.
5. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ഹോസ്റ്റൽ/താമസ സൗകര്യം കണ്ടെത്തുന്നതിനുള്ള ധനസഹായ പദ്ധതി.
6. സ്കൂൾ കോളേജുകളിൽ പഠനം നടത്തിക്കൊണ്ടിരിക്കുന്ന ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുന്ന പദ്ധതി.
7. ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരായ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ധനസഹായം നൽകുന്ന പദ്ധതി.
8. ലിംഗമാറ്റ ശസ്ത്രക്രിയയെതുടർന്ന് തുടർചികിത്സക്ക് ധനസഹായം നൽകുന്ന പദ്ധതി
3 മുതൽ 8 വരെ ഉള്ള പദ്ധതികൾക്കായി സാമൂഹ്യ നീതി വകുപ്പിൻറെ സുനീതി പോർട്ടൽ മുഖേന അപക്ഷിക്കണം.കൂടുതൽ വിവരങ്ങൾക്ക് തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ല സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ 04862228160, swd.kerala.gov.in
- Log in to post comments