Skip to main content

പത്രപ്രവർത്തക ,പത്രപ്രവർത്തകേതര പെൻഷൻകാരുടെ ശ്രദ്ധയ്ക്ക്

 

 

ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിന്റെ കോട്ടയം മേഖലയിൽ (കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകൾ) പത്രപ്രവർത്തക പത്രപ്രവർത്തകേതര പെൻഷൻ വാങ്ങുന്നവർ 2024 നവംബർ 30 നകം ലൈഫ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്ന് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ. ആർ. പ്രമോദ് കുമാർ അറിയിച്ചു. നവംബറിലെ തീയതിയിലുള്ള ജീവൻ പ്രമാണി'ന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് അല്ലെങ്കിൽ ഗസറ്റഡ് ഓഫീസർ നവംബറിലെ തീയതിയിൽ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ആണ് വകുപ്പിൽ നൽകേണ്ടത്. നേരിട്ടോ ദൂതൻ മുഖേനയോ നൽകാം.

കോട്ടയം ജില്ലയിൽ ഉള്ളവർ സിവിൽ സ്റ്റേഷനിലെ ഒന്നാം നിലയിലുള്ള ഐ.പി.ആർ.ഡി. മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും ഇടുക്കി/പത്തനംതിട്ട ജില്ലയിൽ ഉള്ളവർ അതതു ജില്ലാ ഇൻഫർമേഷൻ ഓഫീസിലും ലൈഫ് സർട്ടിഫിക്കറ്റ് നൽകണം. ദൂതൻ മുഖേന നൽകുന്ന പെൻഷണർമാർ സ്വന്തം ഫോട്ടോ പതിച്ച സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് കൂടി നൽകണം. ലൈഫ് സർട്ടിഫിക്കറ്റ് മാതൃക വകുപ്പിൻറെ വെബ്സൈറ്റിൽ ലഭ്യമാണ്. വിശദവിവരത്തിന് 0481 2561030 എന്ന ഫോൺ നമ്പരിലോ അതതു ജില്ലാ ഇൻഫർമേഷൻ ഓഫീസിലോ ബന്ധപ്പെടുക.

 

date