Post Category
ഭിന്നശേഷി സംവരണം: ഫംഗ്ഷണാലിറ്റി അസ്സസ്മെന്റ് കരട് റിപ്പോർട്ട് പ്രസിദ്ധീകരിച്ചു
ഭിന്നശേഷിക്കാർക്ക് നിയമനത്തിന് അനുയോജ്യമായി വിവിധ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ പ്രവേശന തസ്തികകളിലേക്ക് ആവശ്യമായ ഫിസിക്കൽ ഫംഗ്ഷണാലിറ്റി അസ്സസ്മെന്റ് കരട് റിപ്പോർട്ട് സാമൂഹ്യനീതി വകുപ്പ് പ്രസിദ്ധീകരിച്ചു. sjd.kerala.gov.in, www.nish.ac.in എന്നീ വെബ്സൈറ്റുകളിൽ പരിശോധിച്ച് പൊതുജനങ്ങൾക്കും സംഘടനകൾക്കും അഭിപ്രായം അറിയിക്കാം. അഭിപ്രായങ്ങൾ swdkerala@gmail.com, rpnish@nish.ac.in എന്നീ ഇമെയിൽ വിലാസങ്ങളിലോ ആർ.പി.ഡബ്ല്യു.ഡി പ്രോജക്ട് സെൽ, ഡയറക്ടറേറ്റ് ഓഫ് സോഷ്യൽ ജസ്റ്റീസ്, വികാസ് ഭവൻ, അഞ്ചാംനില, പി.എം.ജി, തിരുവനന്തപുരം – 691033 എന്ന വിലാസത്തിൽ തപാൽ വഴിയോ അറിയിക്കാം. നവംബർ 23ന് വൈകിട്ട് 5നു മുമ്പായി അഭിപ്രായം അറിയിക്കണം.
പി.എൻ.എക്‌സ്. 4992/2024
date
- Log in to post comments