Post Category
അനുമതി പത്രങ്ങളുടെ ആധികാരത ഉറപ്പുവരുത്തണം: മലിനീകരണ നിയന്ത്രണ ബോർഡ്
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ സ്റ്റാട്യൂട്ടറി അധികാരം ഉപയോഗിച്ച് അനുവദിച്ച് നൽകുന്ന നിയമപ്രകാരമുള്ള സ്ഥാപന/പ്രവർത്തന അനുമതി പത്രങ്ങൾ വ്യാജമായി നിർമ്മിക്കുന്നതായി കണ്ടെത്തി. അപേക്ഷകർ ഹാജരാക്കിയ അനുമതി പത്രങ്ങളുടെ ആധികാരിത സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (https://kspcb.keral.gov.in) കൺസന്റ് നമ്പർ പ്രകാരം പരിശോധിച്ചും അനുമതി പത്രത്തിലെ ക്യൂ ആർ കോഡ് സ്കാൻ ചെയ്തും ബന്ധപ്പെട്ട വകുപ്പുകളും സ്ഥാപനങ്ങളും ഉറപ്പ് വരുത്തണം. സംശയനിവാരണങ്ങൾക്ക് 9447977526 എന്ന നമ്പറിലും chn.kspcb.@gmail.com, ms.kspcb@gmail.com എന്നീ ഇമെയിൽ വിലാസത്തിലും ബന്ധപ്പെടാം.
പി.എൻ.എക്‌സ്. 5003/2024
date
- Log in to post comments