ഭരണഭാഷാ വാരോഘോഷം; വയോവര്‍ണ്ണം - 2024 ന് ഇന്ന് തുടക്കമാകും
ആലപ്പുഴ: സാമൂഹ്യനീതി വകുപ്പിൻ്റെ നേതൃത്വത്തിൽ ജില്ലാ സാക്ഷരതാമിഷന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംയുക്തമായി നടത്തുന്ന ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്കുള്ള സാക്ഷരതാ പരിപാടി ഇന്ന് (നവംബര്‍ 8 ന് ) ഉച്ചക്ക് ശേഷം 2.30 ന് ചേര്‍ത്തല മായിത്തറയിലെ സര്‍ക്കാര്‍ വൃദ്ധവികലാംഗ സദനത്തില്‍ നടക്കും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് അലിയാര്‍ എം മാക്കിയില്‍ ഉദ്്ഘാടനം ചെയ്യുന്ന പരിപാടിയില്‍ സാഹിത്യകാരന്‍ ഷാജി മഞ്ജരി, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അബീന്‍ എ ഒ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ എസ് സുമേഷ്, സാക്ഷരത മിഷന്‍ ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ജസ്റ്റിന്‍ ജോസഫ്, ജില്ലാതല വയോജന കൗണ്‍സില്‍ അംഗം ശ്രീലത ബി, എഒസിഐകെ പ്രസിഡന്റ് ഫാ. മൈക്കിള്‍ കുന്നേല്‍ എന്നിവര്‍ പങ്കെടുക്കും. അസോസിയേഷന്‍ ഓഫ് ഓര്‍ഫനേജസ് ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിറ്റ്യൂഷന്‍സ് കേരളയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ നടത്തുന്നത്.
- Log in to post comments