Post Category
ആക്ഷേപങ്ങൾ സമർപ്പിക്കാം
ആലപ്പുഴ: ആലപ്പുഴ ജില്ലയെ മാനുവല്‍ സ്കാവഞ്ചേഴ്സ് ഫ്രീ ജില്ലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ബഹു. സുപ്രിംകോടതി നിര്‍ദ്ദേശ പ്രകാരം നടപടികള്‍ക്രമങ്ങള്‍ പാലിച്ച് ഡിജിറ്റല്‍ സര്‍വ്വെ നടത്തിയതിന് ശേഷമാണ് ജില്ലയില്‍ മാനുവല്‍ സ്കാവഞ്ചേഴ്സ് ഇല്ലായെന്ന് കണ്ടെത്തിയത്. ഇത് സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കില്‍ ബന്ധപ്പെട്ടവര്‍ക്ക് ജില്ലാ കളക്ട്രേറ്റിലോ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിലോ 15 ദിവസത്തിനകം ആക്ഷേപം ബോധിപ്പിക്കാവുന്നതാണന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
date
- Log in to post comments