Skip to main content

*പഴകിയ ഭക്ഷ്യ വസ്തുക്കളുടെ വിതരണം :  അന്വേഷണം നടത്തും ജില്ലാ കളക്ടർ *

 

 

മേപ്പാടിയിൽ ദുരന്ത ബാധിതർക്ക് ഉപയോഗ യോഗ്യമല്ലാത്ത ചില ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യാനിടയായത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്റ്റർ മേഘശ്രീ അറിയിച്ചു. അഡ്വ.ടി സിദ്ധീഖ് എം.എൽ.എ, മേപ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് കെ. ബാബു, മെമ്പർമാർ എന്നിവരുമായി നടന്ന ചർച്ചയിലാണ് കളക്റ്റർ ഇക്കാര്യമറിയിച്ചത്. കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ ഉണ്ടോ എന്ന് പരിശോധിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. സന്നദ്ധ സംഘടനകൾ ഉൾപ്പെടെ നൽകുന്ന ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യുന്നതിൻ്റെ മുമ്പ് തദ്ദേശ സ്ഥാപനങ്ങൾ ഗുണമേൻമ ഉറപ്പ് വരുത്തേണ്ടതാണ്. ആവശ്യമെങ്കിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. ലഭ്യമായ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള എല്ലാ വസ്തുക്കളും സമയബന്ധിതമായി വിതരണം ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ടെന്നും കളക്റ്റർ പറഞ്ഞു.

date