തെരുവ് നായ്ക്കളിലെ പ്രതിരോധ കുത്തിവെപ്പ് രണ്ടാംഘട്ടത്തിലേക്ക്
ജില്ലയില്‍ തെരുവ് നായ്ക്കളില്‍ നടപ്പിലാക്കി വരുന്ന പ്രതിരോധകുത്തിവെപ്പു യജ്ഞം ഒന്നാം ഘട്ടം വിജയപ്രദമായി പൂര്‍ത്തീകരിച്ചു. നിലവില്‍ 31 പഞ്ചായത്തുകളിലാണ്പദ്ധതി വെച്ചിട്ടുള്ളത്. 14 പഞ്ചായത്തുകളിലും കാഞ്ഞങ്ങാട് നീലേശ്വരം മുന്‍സിപ്പാലിറ്റികളിലും ഒന്നാം ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കിയപ്പോള്‍ 2500 തെരുവ് നായ്ക്കള്‍ക്കാണ് പ്രതിരോധകുത്തിവെപ്പ് നല്‍കിയത്. ജില്ലയില്‍ ആദ്യമായാണ് പ്രതിരോധകുത്തിവെപ്പ് നടപ്പിലാക്കുന്നതെങ്കിലും മൃഗസംരക്ഷണവകുപ്പ്, പഞ്ചായത്ത് ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് ഭരണസമിതികളുടെയും പ്രത്യേകതാല്പര്യവും പരിശ്രമവും സഹായ സഹകരണവും പദ്ധതിയുടെ വിജയത്തിനു മുതല്‍ക്കൂട്ടായി. ജില്ലാമൃഗസംരക്ഷണഓഫീസര്‍ ഡോ. പി കെ മനോജ്കുമാറിന്റെ പ്രത്യേക താല്പര്യപ്രകാരം പഞ്ചായത്തുകളില്‍ പദ്ധതിവെപ്പിക്കുകയും കാസര്‍കോട് ജില്ലയില്‍ഡോഗ് സ്‌ക്വാഡ് നിലവില്‍ ഇല്ലാത്തതുകൊണ്ടു ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളില്‍ നിന്നും പരിശീലനം ലഭിച്ച ഡോഗ്സ്‌ക്വാഡ് അംഗങ്ങളെ വരുത്തിച്ചാണ് നായ്ക്കളെ പിടിക്കുന്നത്. മൃഗസംരക്ഷണ വകുപ്പിലെ ലൈവ്സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരാണ് കുത്തിവെപ്പ് നല്‍കുന്നത്. പദ്ധതിവെച്ചു നടപ്പിലാക്കാത്ത 11 പഞ്ചായത്തുകള്‍ ഉടന്‍ പദ്ധതിവെക്കണമെന്ന് ജില്ലാമൃഗസംരക്ഷണ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു. എല്ലാ വര്‍ഷവും ഒക്ടോബര്‍,നവംബര്‍ മാസങ്ങളില്‍ കൃത്യമായി തെരുവ് നായ്ക്കളില്‍ പ്രതിരോധകുത്തിവെപ്പ് നല്‍കുക വഴി പേവിഷബാധയുടെ തോതു കാര്യമായി കുറക്കാന്‍ കഴിയുന്നതാണ്.
- Log in to post comments