Post Category
പുതിയ സംരംഭകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ അധീനതയിലുള്ള ജില്ലാ മിനി വ്യവസായ എസ്റ്റേറ്റ് സഹകരണ സംഘത്തിന്റെ കീഴിലുള്ള കുമ്പള മിനി വ്യവസായ എസ്റ്റേറ്റില്‍ പട്ടികജാതി വിഭാഗക്കാര്‍ക്ക് ഒഴിവുള്ള ഷെഡ്ഡുകളിലേക്ക് പുതിയ സംരംഭകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ള പുതിയ വ്യവസായ സംരംഭകര്‍ പദ്ധതിയുടെ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് സഹിതം നിശ്ചിത ഫോറത്തില്‍ നവംബര്‍ 20 നകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ലഭിക്കുന്ന അപേക്ഷകളില്‍നിന്ന് കൂടിക്കാഴ്ച നടത്തി അര്‍ഹരായ സംരംഭകര്‍ക്ക് ഷെഡ് അനുവദിക്കും. വിശദ വിവരങ്ങള്‍ക്ക് മാനേജിംഗ് ഡയറക്ടര്‍, മിനി വ്യവസായ എസ്റ്റേറ്റ് സഹകരണ സംഘം ക്ലിപ്തം നമ്പര്‍ എസ്. ഇന്‍ഡ്.(എസ്).31, ജില്ലാ വ്യവസായ കേന്ദ്രം, (പി.ഒ) വിദ്യാനഗര്‍, കാസര്‍കോട് എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍ - 04994 256164, 9847609684.
date
- Log in to post comments