Skip to main content

പത്രപ്രവര്‍ത്തക പെന്‍ഷന്‍: നവംബര്‍ 30നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം

ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പത്രപ്രവര്‍ത്തക - പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ വാങ്ങുന്നവര്‍ നവംബര്‍ 30നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം. നവംബര്‍ മാസത്തെ തീയതിയിലുള്ള 'ജീവന്‍ പ്രമാണി'ന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പോ, നവംബര്‍ മാസത്തെ തീയതിയിലുള്ള ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റോ ആണ് നല്‍കേണ്ടത്. ലൈഫ് സര്‍ട്ടിഫിക്കറ്റിന്റെ മാതൃക prd.kerala.gov.in/en/forms ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ഇതിലെ രണ്ടാം ഭാഗത്ത് പെന്‍ഷണറുടെ നിലവിലെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി സ്വയം സാക്ഷ്യപ്പെടുത്തി നല്‍കണം.  

ഏത് ജില്ലയില്‍ നിന്നാണോ നിലവില്‍ പെന്‍ഷന്‍ സംബന്ധമായ രേഖകള്‍ സമര്‍പ്പിക്കുന്നത് അതത് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലാണ് ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. മറ്റൊരാള്‍ മുഖേന ലൈഫ് സര്‍ട്ടിഫിക്കറ്റ് എത്തിക്കുന്ന പെന്‍ഷണര്‍മാര്‍ സ്വന്തം ഫോട്ടോ പതിച്ച സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖയുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് കൂടി നല്‍കണം. ഫോണ്‍: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, മലപ്പുറം- 0483 2734387.

date