ട്രാക്കിൽ മൂന്ന് റെക്കോഡുകൾ; മുന്നേറ്റം തുട൪ന്ന് തിരുവനന്തപുരം, അത് ലറ്റിക്സിൽ പാലക്കാട്
കേരള സ്കൂൾ കായിക മേളയിൽ അത് ലറ്റിക് മത്സരങ്ങളുടെ ആദ്യദിനത്തിൽ മഹാരാജാസ് കോളേജ് ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്കിൽ പിറന്നത് മൂന്ന് മീറ്റ് റെക്കോഡുകൾ.
3000 മീറ്റര്‍ ഓട്ടത്തിൽ മലപ്പുറം ചീക്കോട് കെ കെ എം എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാര്‍ത്ഥി എം പി മുഹമ്മദ് അമീനാണ് ട്രാക്കിലെ ആദ്യ മീറ്റ് റെക്കോഡ് നേടിയത്. സീനിയ൪ ബോയ്സ് വിഭാഗത്തിൽ 400 മീറ്റ൪ ഓട്ടത്തിൽ ജിവി രാജ സ്പോ൪ട്ട്സ് സ്കൂളിലെ മുഹമ്മദ് അഷ്ഫാഖ്, സീനിയർ ആൺകുട്ടികളുടെ പോൾ വാൾട്ടിൽ ശിവദേവ് രാജീവ് എന്നിവരാണ് ഇന്ന് (നവംബ൪ 7) അത് ലറ്റിക്സിൽ റെക്കോഡ് സ്വന്തമാക്കിയത്. സീനിയ൪ ആൺകുട്ടികളുടെ വിഭാഗത്തിൽ 3000 മീറ്റ൪ കെ.സി. മുഹമ്മദ് ജസീൽ ബെസ്റ്റ് മീറ്റ് റെക്കോഡ് നേട്ടം സ്വന്തമാക്കി.
സീനിയർ ആൺകുട്ടികളുടെ പോൾ വാൾട്ടിൽ ദേശീയ റെക്കോഡ് മറികടന്ന കോതമംഗലം മാർ ബേസിൽ സ്കൂളിലെ പ്ലസ് ടൂ വിദ്യാർഥി ശിവദേവ് രാജീവ് ആണ് ട്രാക്കിലെ ഇന്നത്തെ താരം. പന്ത്രണ്ട് വർഷം പഴക്കമുള്ള 4.61 മീറ്ററിന്റെ റെക്കോഡ് ആണ് 4.80 മീറ്റർ ചാടി മറികടന്നത്.
സീനിയർ ആൺകുട്ടികളുടെ 5000 മീറ്റർ നടത്തത്തിൽ മലപ്പുറം കടകശ്ശേരി ഐഡിയൽ ഇന്റർ നാഷണൽ സ്കൂളിലെ മുഹമ്മദ് സുൽത്താൻ അത് ലറ്റിക്സിലെ ആദ്യ സ്വർണം നേടി.
അക്വാട്ടിക്സിൽ ഇതുവരെ 21 റെക്കോഡുകൾ. ഗെയിംസിൽ 410 ഇനങ്ങളും അക്വാട്ടിക്സിൽ 85 മത്സരങ്ങളും പൂ൪ത്തിയായി. രണ്ട് വിഭാഗങ്ങളിലും തിരുവനന്തപുരം മുന്നേറ്റം തുടരുകയാണ്. ആകെയുള്ള 98 അത് ലറ്റിക് മത്സരയിനങ്ങളിൽ 15 എണ്ണം പൂ൪ത്തിയായപ്പോൾ പാലക്കാടാണ് മുന്നിൽ.
അത് ലറ്റിക്സ്
പാലക്കാട് – 29, 4, 1, 6
മലപ്പുറം – 24, 3, 2, 3
എറണാകുളം – 19, 2, 3, 0
കോഴിക്കോട് – 11, 1, 2, 0
തിരുവനന്തപുരം – 10, 2, 0, 0
കണ്ണൂ൪ – 9, 1, 1, 1
കോട്ടയം – 8, 1, 1, 0
ഗെയിംസ്
ജില്ല, പോയിന്റുകള്‍, സ്വര്‍ണ്ണം, വെള്ളി, വെങ്കലം എന്ന ക്രമത്തില്‍
തിരുവനന്തപുരം - 1000, 117, 77, 90
കണ്ണൂര്‍ - 542, 54, 49, 57
തൃശൂര്‍ - 541, 56, 39, 60
പാലക്കാട് - 406, 25, 45, 65
കോഴിക്കോട് - 348, 24, 43, 55
മലപ്പുറം - 339, 23, 38, 79,
എറണാകുളം - 323, 25, 35, 53
അക്വാട്ടിക്സ്
തിരുവനന്തപുരം - 551, 62, 46, 47
എറണാകുളം - 139, 10, 19, 10
കോട്ടയം - 80, 6, 10, 6
തൃശൂര്‍ - 55, 3, 5, 13
പാലക്കാട് - 19, 0, 2, 9
കോഴിക്കോട് - 16, 2, 2, 0
കൊല്ലം - 5, 1, 0, 0
- Log in to post comments