Skip to main content

കന്നിമേളയില്‍ തന്നെ സ്വര്‍ണം ചൂടി ദേവപ്രിയ

 

സംസ്ഥാനസ്‌കൂള്‍ കായികമേളയില്‍ സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ സ്വര്‍ണം നേടിയ ദേവപ്രിയ ഷൈബു സംസ്ഥാനതലത്തില്‍ ആദ്യമായാണ് മത്സരിച്ചത്. 13.17 സെക്കന്‍ഡില്‍ ലക്ഷ്യം മറികടന്ന ദേവപ്രിയ സഹോദരി ദേവനന്ദയുടെ പാത പിന്തുടര്‍ന്നാണ് കായികമേളയില്‍ മികവ് തെളിയിച്ചത്. ദേവനന്ദ രണ്ടുതവണ സംസ്ഥാന കായികമേളയില്‍ ഹൈജമ്പില്‍ വെങ്കലമെഡല്‍ നേടിയിരുന്നു. ശനിയാഴ്ച ഹൈജമ്പില്‍ മത്സരിക്കുന്നുമുണ്ട്.  കാല്‍വരി മൗണ്ട് സി എച്ച് എസ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ദേവപ്രിയ. കൂലിപ്പണിക്കാരായ കാല്‍വരി മൗണ്ടിലെ ഷൈബുവിന്റെയും ബിസ്മിയുടെയും മകളാണ്.

date