സന്നദ്ധതീരം സംസ്ഥാന തല ഉദ്ഘാടനം നടന്നു
കാലാവസ്ഥ മാറ്റത്തിൻ്റെ പ്രതിരോധത്തിനായുള്ള കമ്മ്യൂണിറ്റി ലീഡർഷിറ്റ് പ്രോഗ്രാം സന്നദ്ധതീരം സംസ്ഥാന തല ഉദ്ഘാടനം അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ഷീബ രാകേഷ് നിർവഹിച്ചു. കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്ന തീരദേശ സമൂഹത്തേയും അതിനായുള്ള നേതൃത്വത്തേയും സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമിയും (കൈല) സന്നദ്ധ സേനയും യുണിസെഫിൻ്റെ പങ്കാളിത്തത്തോടു കൂടിയാണ് പുന്നപ്ര ജെ.ബി സ്കൂളിൽ സന്നദ്ധതീരം പരിപാടി സംഘടിപ്പിച്ചത്. കേരളത്തിലെ ഒൻപത് ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട തീരദേശ പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ദ്വിദിന പരിശീലനം. തീരദേശത്തെ 60 യുവജനങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തി പരിശീലനം നൽകി സംസ്ഥാനത്ത് 540 കോസ്റ്റ് ചാമ്പ്യൻമാരെ സൃഷ്ടിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. യോഗത്തിന് പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ജി സൈറസ് അധ്യക്ഷനായി. കൈല പ്രൊജക്ട് മാനേജർ സി കാർത്തിക് ഗോപാൽ വിഷയാവതരണം നടത്തി. സാമൂഹിക സന്നദ്ധ സേന സ്റ്റേറ്റ് ഗ്രേഡ് ഓഫീസർ എസ്.ദിപു , കില പ്രൊജക്ട് കോർഡിനേറ്റർ ബിബിൻ ബേബി , പ്രൊജക്ട് കോർഡിനേറ്റേഴ്സ് ആയ എൽസബത്ത് മിനു മാത്യൂസ് , ആര്യ അനിൽ , പ്രൊജക്ട് ഇൻ്റേൺസ് ടോമി, അക്രം കൈല ഫെലോസ് ആയ ടിജു ,ആൽഫ്രഡ് , ശില്പ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സൗമ്യാ റാണി,അസി. സെക്രട്ടറി ജോഷി സെബാസ്റ്റ്യൻ , ജനപ്രതിനിധികളായ സുലഭ ഷാജി ,എൻ.കെ ബിജുമോൻ , പി.പി ആൻ്റണി , റംല ഷിഹാബുദ്ദീൻ , ജീൻ മേരി ജേക്കബ്ബ് , ഷക്കീല നിസ്സാർ , എം.ഷീജ ,ജെ.സിന്ധു , സതി രമേശൻ , സുൽഫിക്കർ , റാണി ഹരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
- Log in to post comments