Post Category
ഭക്ഷ്യപരിശോധന ലാബോറട്ടറി പ്രവര്‍ത്തനം മന്ത്രി വിലയിരുത്തി
എറണാകുളത്ത് മരടില്‍ മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യപരിശോധനാ ലാബോറട്ടറിയുടെ പ്രവര്‍ത്തനങ്ങള്‍ മന്ത്രി ജെ ചിഞ്ചുറാണി ഉദ്യോഗസ്ഥ യോഗത്തില്‍ വിലയിരുത്തി.
മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ പ്രവൃത്തിക്കുന്ന ഏക ഭക്ഷ്യപരിശോധനാ ലാബോറട്ടറി ആണ് സ്റ്റേറ്റ് ലാബോറട്ടറി ഫോര്‍ ലൈവ്‌സ്റ്റോക്ക് മറൈന്‍ ആന്റ ്അഗ്രി പ്രോഡക്ട്‌സ്. ഇവിടുത്ത പരിശോധനാ റിപ്പോര്‍ട്ടുകള്‍ രാജ്യാന്തര, അന്താരാഷ്ട്ര വിപണികളില്‍ വളരെ അംഗീകാരമുള്ളതാണ്. മാംസത്തിന്റെ ഇനം പരിശോധിക്കുന്നതിന് അക്രഡിറ്റേഷന്‍ ഉള്ള കേരളത്തിലെ ഏക ലാബും ഇന്ത്യയിലെ രണ്ടാമത്തെ ലാബുമാണ്.
date
- Log in to post comments