തെരുവുനായ നിയന്ത്രണത്തിനു തദ്ദേശഫണ്ട് ഉറപ്പാക്കണം: മന്ത്രി ജെ ചിഞ്ചുറാണി
എബിസി സെന്ററുകള്‍ പ്രവൃത്തിക്കുന്നതിനാവശ്യമായ ഫണ്ട് തദ്ദേശസ്വയംഭരണവകുപ്പിന്റെ ജില്ലാ ആസൂത്രണ യോഗത്തില്‍ നീക്കിവയ്ക്കണമെന്നും തെരുവു നായ ്കളുടെ വന്ധീകരണം ഫലപ്രദമായി നടത്തുന്നതിനു മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും മൃഗസംരക്ഷണ ക്ഷീരവികസന വകപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിര്‍ദേശിച്ചു.
എറണാകുളം ജില്ലയിലെ തെരുവുനായ നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ടു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, പിറവം നഗരസഭാ ചെയര്‍പേഴ്‌സണ്‍, മൃഗസംരക്ഷണ വകുപ്പിലെ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗത്തില്‍ കോലഞ്ചേരി, മുളന്തുരുത്തി എന്നിവിടങ്ങളിലെ എബിസി സെന്ററുകളുടെ പ്രവര്‍ത്തനം വിലയിരുത്തി.
അതത് പഞ്ചായത്തുകളില്‍ നായകളെ പിടിക്കുന്നതിനായുള്ള ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്രതിഫലം 200 രൂപയായി നിലനിര്‍ത്താനും പഞ്ചായത്തിനു പുറത്തു നായകളെ പിടി ക്കുമ്പോള്‍ അത് 400 രൂപയായി ഉയര്‍ത്തണമെന്നും യോഗം ശുപാര്‍ശ ചെയ്തു.
മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ എബിസി സെന്റര്‍ പരിധിയില്‍ കൂത്താട്ടുകുളം, പിറവം നഗരസഭകളെയും വാഴക്കുളം ബ്ലോക്കിന്റെ കീഴിലുള്ള പഞ്ചായത്തുകളെ വടവുകോട് എബിസി സെന്റര്‍ പരിധിയിലും ഉള്‍പ്പെടുത്തി പദ്ധതി വിപുലീകരിക്കും.
ജില്ലാ പഞ്ചായത്തിന് എബിസി പദ്ധതിക്കാവശ്യമായ പ്ലാന്‍ ഫണ്ട് ലഭ്യമാക്കാന്‍ കാലതാമസം നേരിടുന്ന സന്ദര്‍ഭങ്ങളില്‍ തനതു ഫണ്ട് മുഖേന പദ്ധതിക്ക് ആവശ്യമായ തുക വിനിയോഗിക്കുന്നതിനുള്ള അനുമതിയും ഈ തുക പ്ലാന്‍ ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് ലഭ്യമാക്കുന്നതിനും യോഗം ശിപാര്‍ശ ചെയ്തു. മാസം 100 എന്നതാണ് എബിസി പദ്ധതി ലക്ഷ്യം.
- Log in to post comments