Post Category
കനാല്‍ കമ്മിറ്റി യോഗം ചേരും
വാളയാര്‍ രണ്ടാം വിള ജലവിതരണ തിയതി നിശ്ചയിക്കുന്നതിനായി പദ്ധതി പ്രദേശത്തെ കര്‍ഷകരുടെ കനാല്‍ കമ്മിറ്റി യോഗം വാളയാര്‍ ഡാം സെക്ഷന്‍ ഓഫീസില്‍ നവംബര്‍ 14 ന് രാവിലെ 11 നും പാറ വാളയാര്‍ കനാല്‍ സെക്ഷന്‍ ഓഫീസില്‍ നവംബര്‍ 15 ന് രാവിലെ 11 നും നടക്കും. നവംബര്‍ എട്ടിന് ചിറ്റൂര്‍ ഇറിഗേഷന്‍ വകുപ്പ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ കിരണ്‍ എബ്രഹാം തോമസിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. രണ്ടാം വിള ജലസേചനം, കനാല്‍ നവീകരണം, ഡാം സ്റ്റോറേജ് എന്നിവ യോഗത്തില്‍ വിലയിരുത്തി. ജലസേചന വകുപ്പ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ പി. അരുണ്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍മാരായ വി. ആര്‍. അനീഷ്, അനില്‍കുമാര്‍, ഓവര്‍സിയര്‍മാരായ ബാലചന്ദ്രന്‍, റിയാസ്, പ്രസാദ്, വാളയാര്‍ പദ്ധതി ഉപദേശക സമിതി അംഗങ്ങളായ എസ്. ഉദയപ്രകാശ്, എന്‍. ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments