Skip to main content

റയില്‍ ക്രോസ് അടച്ചിടും

 

ഇലക്ട്രിക്കലി ഓപ്പറേറ്റഡ് ലിഫ്റ്റിങ് ബാരിയര്‍ (ഇ.ഒ.എല്‍.ബി) സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പട്ടാമ്പിക്കും പള്ളിപ്പുറം സ്റ്റേഷനും ഇടയിലുള്ള റെയില്‍ ക്രോസിങ് ഗേറ്റ് (എല്‍.സി നം. 167 എ, കി.മീ 597/200-300) നവംബര്‍ 13 (ബുധനാഴ്ച) ന് അടച്ചിടുമെന്ന് ഷൊര്ണൂര്‍ അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു. റോഡ് യാത്രികര്‍ പട്ടാമ്പി - പള്ളിപ്പുറം റോഡിന് പകരം പട്ടാമ്പിയില്‍ നിന്ന് വെള്ളിയാങ്കല്ല് പാലം വഴി പള്ളിപ്പുറം റോഡ് ഉപയോഗിക്കേണ്ടതാണ്. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് ഗേറ്റ് അടച്ചിടുന്നത്.

date